സ്പെ​യി​നി​ൽ മ​ര​ണം 10,000 ക​ട​ന്നു
സ്പെ​യി​നി​ൽ മ​ര​ണം 10,000 ക​ട​ന്നു
Thursday, April 2, 2020 11:32 PM IST
മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10,000 പി​ന്നി​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ 950 പേ​രാ​ണ് സ്പെ​യി​നി​ൽ മ​രി​ച്ച​ത്. 6000 രോ​ഗി​ക​ൾ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ്പെ​യി​ൻ ഇ​റ്റ​ലി​ക്കൊ​പ്പ​മെ​ത്തി. ഇ​റ്റ​ലി​യി​ൽ 110,400 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ സ്പെ​യി​നി​ൽ 110,238 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

24 മ​ണി​ക്കൂ​റി​നി​ടെ സ്പെ​യി​നി​ൽ 8100 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ത​ലേ​ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ട്ടു ശ​ത​മാ​നം ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.