പുതിയ രോഗികളില്‍ മൂന്നിലൊരു ഭാഗം അമേരിക്കക്കാര്‍
പുതിയ രോഗികളില്‍ മൂന്നിലൊരു ഭാഗം അമേരിക്കക്കാര്‍
Wednesday, April 1, 2020 12:12 AM IST
ജ​നീ​വ: കോ​വി​ഡ്-19 മ​ഹാ​മാ​രി​യി​ല്‍ പു​തി​യ രോ​ഗി​ക​ളാ​കു​ന്ന​വ​രി​ല്‍ മൂ​ന്നി​ലൊ​ന്ന് അ​മേ​രി​ക്ക​ക്കാ​ര്‍. മ​റ്റേ​തു രാ​ജ്യ​ത്തെ​ക്കാ​ളും വ​ള​രെ കൂ​ടു​ത​ല്‍ പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ള്ള​തും അ​മേ​രി​ക്ക​യി​ലാ​ണ്.

മാ​ര്‍ച്ച് 31 രാ​വി​ലെ​വ​രെ ലോ​ക​ത്ത് 7.84 ല​ക്ഷം പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്നു. ഇ​തി​ല്‍ അ​ഞ്ചി​ലൊ​ന്ന് (1.64 ല​ക്ഷം) അ​മേ​രി​ക്ക​ക്കാ​രാ​ണ്. അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധ​യു​ടെ എ​ണ്ണം സ​മീ​പ​ദി​വ​സ​ങ്ങ​ളി​ല്‍ വ​ള​രെ വ​ര്‍ധി​ച്ചു. മാ​ര്‍ച്ച് 30ന് ​ലോ​ക​ത്ത് 61,404 പു​തി​യ രോ​ഗി​ക​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​മേ​രി​ക്ക​യി​ല്‍ വ​ര്‍ധി​ച്ച​ത് 20,353 പേ​രാ​ണ്. ത​ലേ​ന്നു ലോ​ക​ത്ത് 58,819 പു​തി​യ രോ​ഗി​ക​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​തി​ല്‍ 19,913 അ​മേ​രി​ക്ക​ക്കാ​രാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വേ​ണ്ട​ത്ര വ്യാ​പ​ക​മാ​യി രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​താ​ണ് പ​ല യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ​യും പോ​ലെ അ​മേ​രി​ക്ക​യെ​യും കു​ഴ​പ്പ​ത്തി​ലാ​ക്കി​യ​തെ​ന്നു നി​ഗ​മ​ന​മു​ണ്ട്. രോ​ഗ​പ​രി​ശോ​ധ​ന, ക്വാ​റ​ന്‍റൈ​നിം​ഗ്, യാ​ത്രാ​നി​യ​ന്ത്ര​ണം എ​ന്നു വൈ​കി​യ​തു രോ​ഗ​വ്യാ​പ​നം വേ​ഗ​ത്തി​ലാ​ക്കി.


രോ​ഗി​ക​ളു​ടെ സം​ഖ്യ​പോ​ലെ മ​ര​ണ​സം​ഖ്യ​യും അ​മേ​രി​ക്ക​യി​ല്‍ വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. മാ​ര്‍ച്ച് 30ന് ​അ​വ​സാ​നി​ച്ച നാ​ലു ദി​വ​സ​ത്തെ ശ​രാ​ശ​രി മ​ര​ണ​സം​ഖ്യ 450നു ​മു​ക​ളി​ലാ​ണ്. ഇ​റ്റ​ലി, സ്‌​പെ​യി​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ പി​ന്നി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക. ആ​ഗോ​ള മ​ര​ണ​ത്തോ​തു പ്ര​തി​ദി​നം മൂ​വാ​യി​ര​ത്തി​നു മു​ക​ളി​ലാ​ക്കു​ന്ന​തി​നും അ​മേ​രി​ക്ക​യി​ലെ ഉ​യ​ര്‍ന്ന മ​ര​ണ​നി​ര​ക്ക് കാ​ര​ണ​മാ​യി. ഇ​റ്റ​ലി​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സം ശ​രാ​ശ​രി മ​ര​ണ​സം​ഖ്യ 818 ആ​ണ്. സ്‌​പെ​യി​നി​ല്‍ 814 ഉം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.