കൊറോണ വൈറസ് മൂലം ബെൽജിയത്തിൽ 12 വയസുകാരി മരിച്ചു
Wednesday, April 1, 2020 12:12 AM IST
ബ്രസൽസ്: യൂറോപ്പിനെ ഞെട്ടിച്ചുകൊണ്ട് ബെൽജിയത്തിൽ പന്ത്രണ്ടു വയസുകാരി കൊറോണ വൈറസ് മൂലം മരിച്ചു. കൊറോണ ബാധിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്. കുട്ടിക്കു മൂന്നു ദിവസമായി പനി ഉണ്ടായിരുന്നു. പനിയെത്തുടർന്ന് കുട്ടിയുടെ അവസ്ഥ പെട്ടെന്നു വഷളായി. കഴിഞ്ഞയാഴ്ച, 16 വയസുകാരി ഫ്രാൻസിൽ മരിച്ചിരുന്നു. ബെൽജിയത്തിൽ കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണം 12,775 ആയി. മരണം എഴുന്നൂറിലധികമാണ്.