പേപ്പൽ വസതിയിൽ കോവിഡ് ബാധിതനെന്ന വാർത്ത വ്യാജം
Monday, March 30, 2020 12:10 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് പാ​പ്പാ താ​മ​സി​ക്കു​ന്ന സാ​ന്താ മാ​ർ​ത്ത​യി​ലെ ഒ​രു വൈ​ദി​ക​നു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്നു റി​പ്പോ​ർ​ട്ട്. വൈ​ദി​ക​നു രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചെ​ന്നു ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, ഇ​തു ശ​രി​യ​ല്ലെ​ന്നാ​ണ് വ​ത്തി​ക്കാ​നി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു വ്യാ​ജ​വാ​ർ​ത്ത​യാ​ണെ​ന്നു വ​ത്തി​ക്കാ​ൻ ന്യൂ​സി​ന്‍റെ മ​ല​യാ​ള വി​ഭാ​ഗം ത​ല​വ​ൻ ഫാ.​വി​ല്യം നെ​ല്ലി​ക്ക​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. വ​ത്തി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ​കൂ​ടി​യാ​യ ഒ​രു വൈ​ദി​ക​നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം സാ​ന്താ മാ​ർ​ത്ത​യി​ലെ താ​മ​സ​ക്കാ​ര​ന​ല്ല. ചി​കി​ത്സ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടു വ​രി​ക​യാ​ണ്.


കൊ​റോ​ണ ബാ​ധി​ത വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ​വ​രെ ഇ​റ്റ​ലി​യു​ടെ​യും വ​ത്തി​ക്കാ​ന്‍റെ​യും നി​യ​മ​പ്ര​കാ​രം ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ഇ​വ​ർ​ക്കു ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ഫാ. ​നെ​ല്ലി​ക്ക​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.