കോവിഡ് വ്യാ​പ​നം ത​ട​യാ​ൻ ഇ​ന്ത്യ​ക്കു ചൈ​നീ​സ് സ​ഹാ​യം
കോവിഡ് വ്യാ​പ​നം ത​ട​യാ​ൻ  ഇ​ന്ത്യ​ക്കു ചൈ​നീ​സ് സ​ഹാ​യം
Tuesday, March 24, 2020 12:15 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന​​യി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ പ​​ട​​ർ​​ന്ന സ​​മ​​യ​​ത്ത് ഇ​​ന്ത്യ ന​​ൽ​​കി​​യ സ​​ഹാ​​യ​​ങ്ങ​​ൾ​​ക്ക് ചൈ​​ന ന​​ന്ദി അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ്-19 ബാ​​ധ പ​​ട​​രു​​ന്ന​​ത് ത​​ട​​യാ​​ൻ ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം സ​​ഹാ​​യം വാ​​ഗ്ദാ​​നം ചെ​​യ്തു.

ചൈ​​ന​​യി​​ൽ രോ​​ഗം പ​​ട​​ർ​​ന്നുപി​​ടി​​ച്ച സ​​മ​​യ​​ത്ത് മാ​​സ്ക്കും ഗ്ലൗ​​സും അ​​ടി​​യ​​ന്ത​​ര വൈ​​ദ്യ​​സ​​ഹാ​​യ ഉ​​പ​​ക​​ര​​ങ്ങ​​ളും അ​​ട​​ക്കം 15 ട​​ണ്‍ സാ​​ധ​​ന​​ങ്ങ​​ൾ സൈ​​നി​​ക വി​​മാ​​ന​​ത്തി​​ൽ ഫെ​​ബ്രു​​വ​​രി 26ന് ​​ഇ​​ന്ത്യ വു​​ഹാ​​നി​​ൽ എ​​ത്തി​​ച്ചു. 112 ഇ​​ന്ത്യ​​ക്കാ​​രെ​​യും നി​​ര​​വ​​ധി വി​​ദേ​​ശി​​ക​​ളെ​​യും പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ ചൈ​​ന​​യി​​ൽ​​നി​​ന്ന് രാ​​ജ്യ​​ത്ത് എ​​ത്തി​​ച്ചു. രോ​​ഗ​​വ്യാ​​പ​​നം ത​​ട​​യാ​​ൻ നി​​ല​​വി​​ൽ 19 രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ചൈ​​ന സ​​ഹാ​​യം ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ജെ​​ഗ് ഷു​​വാം​​ഗ് വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ഈ 19 ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​യി​​ല്ല. ഇ​​ന്ത്യ​​യും ചൈ​​ന​​യും ത​​മ്മി​​ൽ വി​​വ​​ര​​കൈ​​മാ​​റ്റം ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ചൈ​​ന​​യി​​ൽ കോ​​വി​​ഡ്-19 രോ​​ഗം പ​​ട​​ർ​​ന്ന​​പ്പോ​​ൾ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റിനു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ക​​ത്ത് അ​​യ​​യ്ക്കു​​ക​​യും സ​​ഹാ​​യം വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും ചെ​​യ്തു. ഇ​​ന്ത്യ​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ചൈ​​നീ​​സ് വി​​ദേ​​ശ്യ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു.


ഇ​​ന്ത്യ​​യും ചൈ​​ന​​യു​​മാ​​ണ് ലോ​​ക​​ത്ത് നൂ​​റു കോ​​ടി​​യി​​ൽ മു​​ക​​ളി​​ൽ ജ​​ന​​സം​​ഖ്യ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ. ചൈ​​ന​​യി​​ൽ രോ​​ഗം പ​​ട​​ർ​​ന്ന​​പ്പോ​​ൾ, ഇ​​ന്ത്യ​​യി​​ലെ സ്ഥി​​തി വി​​ല​​യി​​രു​​ത്തി​​യെ​​ന്നും രോ​​ഗ​​വ്യാ​​പ​​നം ത​​ട​​യാ​​ൻ ഇ​​ന്ത്യ​​ക്കു സ​​ഹാ​​യം വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​താ​​യും ജെ​​ഗ് ഷു​​വാം​​ഗ് പ​​റ​​ഞ്ഞു. കൊ​​റോ​​ണ വ്യാ​​പ​​നം ത​​ട​​യു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ദ​​ക്ഷി​​ണേ​​ഷ​​ൻ, യൂ​​റേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ചൈ​​നീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ് വ​​ഴി സം​​വ​​ദി​​ച്ചെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. ഇ​​ന്ത്യ, ശ്രീ​​ല​​ങ്ക, ഭൂ​​ട്ടാ​​ൻ, നേ​​പ്പാ​​ൾ, പാ​​ക്കി​​സ്ഥാ​​ൻ, മാ​​ല​​ദ്വീ​​പ്, ബം​​ഗ്ലാ​​ദേ​​ശ് രാ​​ജ്യ​​ങ്ങ​​ളി​​ൽ ഇ​​തി​​ൽ പ​​ങ്കെ​​ടു​​ത്തു.

നാ​​ല് മ​​ണി​​ക്കൂ​​ർ നീ​​ണ്ട വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ൽ 2,000 പേ​​ർ പ​​ങ്കെ​​ടു​​ത്തു. ജ​​നു​​വ​​രി 23 മു​​ത​​ൽ കോ​​വി​​ഡു​​മാ​​യി പോ​​രാ​​ട്ടം തു​​ട​​രു​​ന്ന ചൈ​​ന​​യി​​ൽ ഇ​​തു​​വ​​രെ 3,270 പേ​​ർ മ​​രി​​ച്ചു.
ചൈ​​നീ​​സ് ദേ​​ശീ​​യ ആ​​രോ​​ഗ്യ​​ക​​മ്മീ​​ഷ​​ന്‍റെ ക​​ണ​​ക്ക് അ​​നു​​സ​​രി​​ച്ച് 81,093 പേ​​ർ​​ക്കാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​തി​​ൽ 72,703 പേ​​ർ സു​​ഖ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.