ഇറേനിയൻ മന്ത്രിക്കു കൊറോണ രോഗം
ഇറേനിയൻ മന്ത്രിക്കു കൊറോണ രോഗം
Wednesday, February 26, 2020 12:30 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ലെ ഡെ​​​പ്യൂ​​​ട്ടി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഇ​​രാ​​ജ് ഹ​​​രി​​​ച്ചി​​​ക്ക് കൊ​​​റോ​​​ണ​​​രോ​​​ഗം ബാ​​​ധി​​​ച്ചു. മ​​​ന്ത്രി​ത​​ന്നെ സ്ഥി​​രീ​​ക​​രി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. മ​​രു​​ന്നു ക​​ഴി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​റ്റു​​ള്ള​​വ​​ർ​​ക്കു പ​​ക​​രാ​​തി​​രി​​ക്കാ​​നാ​​യി പ്ര​​ത്യേ​​ക സ്ഥ​​ല​​ത്തു ക​​ഴി​​യു​​ക​​യാ​​ണെ​​ന്നും ടി​​വി​​യി​​ൽ സം​​പ്രേ​​ഷ​​ണം ചെ​​യ്ത പ്ര​​സ്താ​​വ​​ന​​യി​​ൽ മ​​ന്ത്രി ഹ​​രി​​ച്ചി അ​​റി​​യി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തി​​​യ ഹ​​​രി​​​ച്ചി ചു​​​മ​​​യ്ക്കു​​​ക​​​യും വി​​​യ​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു.
ഇ​​​റാ​​​നി​​​ൽ ഷി​​​യാ പു​​​ണ്യ​​​ന​​​ഗ​​​ര​​​മാ​​​യ ഖോ​​​മി​​​ൽ കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച് അ​​​ന്പ​​​തു​​​പേ​​​ർ മ​​​രി​​​ച്ചെ​​​ന്ന അ​​​വി​​​ട​​​ത്തെ എം​​​പി​​​യു​​​ടെ പ്ര​​​സ്താ​​​വം തെ​​​റ്റാ​​​ണെ​​​ന്നു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഹ​​​രി​​​ച്ചി പ​​​റ​​​ഞ്ഞു.
ഇ​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഹ​​​രി​​​ച്ചി​​​ക്കു കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച വി​​​വ​​​രം വ്യ​​​ക്ത​​​മാ​​​യ​​​ത്.

അ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ചെ​​​ന്നു തെ​​​ളി​​​യി​​​ച്ചാ​​​ൽ താ​​​ൻ രാ​​​ജി​​​വ​​​യ്ക്കാ​​​മെ​​​ന്നു​​​വ​​​രെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഹ​​​രി​​​ച്ചി പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​റാ​​നി​​ലെ മ​​റ്റൊ​​രു രാ​​ഷ്‌ട്രീയ നേ​​താ​​വാ​​യ മ​​ഹ​​മൂ​​ദ് സ​​ദേ​​ഗി​​യും ത​​നി​​ക്ക് കൊ​​റോ​​ണ ബാ​​ധി​​ച്ചെ​​ന്നു പ്ര​​സ്താ​​വ​​ന പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ട്.


നി​​​ര​​​വ​​​ധി തീ​​​ർ​​​ഥാ​​​ട​​​ക​​​ർ എ​​​ത്തു​​​ന്ന ഖോ​​​മി​​​ലാ​​​ണ് ഇ​​​റാ​​​നി​​​ൽ ആ​​​ദ്യം കൊ​​​റോ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ മൂ​​​ന്നു പേ​​​ർ​​​കൂ​​​ടി മ​​​രി​​​ച്ച​​​തോ​​​ടെ ഇ​​​റാ​​​നി​​​ൽ കൊ​​​റോ​​​ണ മ​​​ര​​​ണം 15 ആ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 95 ആ​​​യി. ഖോ​​​മി​​​ൽ പോ​​​യി മ​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ഇ​​​റാ​​​ന്‍റെ മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കൊ​​​റോ​​​ണ പ​​​ട​​​ർ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​തു​​​വ​​​രെ ഖോ​​​മി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​റാ​​​നി​​​ലെ ഫാ​​​ർ​​​സ്, ഖൊ​​​റാ​​​സ​​​ൻ, റ​​​സാ​​​വി മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് കൊ​​​റോ​​​ണ പ​​​ട​​​രു​​​ക​​​യാ​​​ണ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഖോ​​​മി​​​ൽ പോ​​​യി മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​രി​​​ൽനി​​​ന്നു ഗ​​​ൾ​​​ഫി​​​ലെ ഏ​​​താ​​​നും രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും കൊ​​​റോ​​​ണ പ​​​ട​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ചി​​​ല അ‍യ​​​ൽരാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി അ​​​ട​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.