ദക്ഷിണകൊറിയയിൽ സ്ഥിതി ഗുരുതരം
Wednesday, February 26, 2020 12:30 AM IST
സിയൂൾ: ദക്ഷിണകൊറിയയിൽ കൊറോണ ബാധിതരുടെ സംഖ്യ ആയിരത്തിലെത്തി.
സ്ഥിതി അതീവ ഗുരുതരമാണെന്ന് ദക്ഷിണകൊറിയയിൽ കൊറോണയുടെ പ്രഭവകേന്ദ്രമായ ഡെയിഗു നഗരം സന്ദർശിച്ച പ്രസിഡന്റ് മൂൺ ജേ ഇൻ പറഞ്ഞു.
25 ലക്ഷം ജനങ്ങളുള്ള ഈ നഗരം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ശ്വാസവൈഷമ്യമോ പനിയോ ഉള്ളവർ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു.
ദക്ഷിണകൊറിയൻ പാർലമെന്റ് ശുചീകരിക്കേണ്ടതിനാൽ ഇന്നലത്തെ സെഷൻ റദ്ദാക്കി.
വൈറസ് ബാധിച്ച ഒരാൾ ഈയിടെ ഇവിടെ സന്ദർശനം നടത്തിയതിനെത്തുടർന്നാണ് അടിയന്തര ശുചീകരണം ആവശ്യമായി വന്നത്.