ആയിരം ടൂറിസ്റ്റുകൾക്ക് ഹോട്ടലിൽ ക്വാറന്റൈൻ
Wednesday, February 26, 2020 12:30 AM IST
മാഡ്രിഡ്: സ്പാനിഷ് കാനറി ദ്വീപസമൂഹത്തിൽപ്പെട്ട ടെനറിഫിലെ അഡീജ് പട്ടണത്തിലെ ഹോട്ടലിൽ എത്തിയ ഇറ്റാലിയൻ ടൂറിസ്റ്റിന് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് എച്ച് 10 കോസ്റ്റാ അഡീജ് പാലസ് ഹോട്ടലിലെ ആയിരത്തോളം ടൂറിസ്റ്റുകളോട് ഹോട്ടലിനു പുറത്തു പോകരുതെന്ന് അധികൃതർ നിർദേശിച്ചു.
ഇതേസമയം, ഇറ്റലിയിൽ കൊറോണ ബാധയെത്തുടർന്ന് പന്ത്രണ്ടോളം നഗരങ്ങൾ അടച്ചിരിക്കുകയാണ്. ഇറ്റാലിയിൽ ഏഴു പേർ കൊറോണ ബാധിച്ചു മരിക്കുകയുണ്ടായി.