ഇറാനിൽ ഭൂകന്പം; തുർക്കിയിൽ ഒന്പതു മരണം, ആയിരം കെട്ടിടം തകർന്നു
Monday, February 24, 2020 12:00 AM IST
അങ്കാറ: ഇറാനിലെ ഖോയി നഗരത്തിനു സമീപമുണ്ടായ ഭൂകന്പത്തിൽ തുർക്കിയിലെ 1006 കെട്ടിടങ്ങൾ നിലംപൊത്തി.റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ഒന്പതുപേർ മരിച്ചെന്നു തുർക്കി ആരോഗ്യമന്ത്രി ഫാറെറ്റിൻ കോക്കാ അറിയിച്ചു.
പടിഞ്ഞാറൻ ഇറാനു സമീപമുള്ള തുർക്കിയിലെ വാൻ പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് ഏറെ നാശമുണ്ടായത്. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണെന്നും പരിക്കേറ്റ 37 പേരിൽ ഒന്പതു പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതേസമയം, ഇറാനിലും നാശമുണ്ടായെന്ന് ഇർനാ വാർത്താ ഏജൻസി അറിയിച്ചു.