അ​സാ​ൻ​ജി​ന് ട്രം​പ് മാ​പ്പ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു
അ​സാ​ൻ​ജി​ന് ട്രം​പ് മാ​പ്പ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു
Thursday, February 20, 2020 11:11 PM IST
ല​ണ്ട​ൻ: വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നു മാ​പ്പു ന​ല്കാ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. അ​സാ​ൻ​ജി​ന്‍റെ അ​ഭി​ഭാ​ഷ​ക ജെന്നി​ഫ​ർ റോ​ബി​ൻ​സ​ൺ ഇ​ക്കാ​ര്യം ല​ണ്ട​നി​ലെ വെ​സ്റ്റ് മി​നി​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ്രി​ട്ട​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള അ​സാ​ൻ​ജി​നെ കൈ​മാ​റ​ണ​മെ​ന്ന യു​എ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് കോ​ട​തി​യി​ൽ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്.

2016ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ എ​തി​രാ​ളി ഹി​ല്ല​രി ക്ലി​ന്‍റ​ന്‍റെ​യും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ​യും ഇ-​മെ​യി​ലു​ക​ൾ ചോ​ർ​ത്തി​യ​തി​ൽ റ​ഷ്യ​ക്ക് പ​ങ്കി​ല്ലെ​ന്ന് അ​സാ​ൻ​ജ് പ​റ​ഞ്ഞാ​ൽ മാ​പ്പു ന​ല്കാ​മെ​ന്നാ​യി​രു​ന്ന​ത്രേ വാ​ഗ്ദാ​നം. മു​ൻ കോ​ൺ​ഗ്ര​സ് അം​ഗം ഡാ​നാ റോ​ര​ബാ​ഷ​ർ മു​ഖാ​ന്തി​ര​മാ​ണ് വാ​ഗ്ദാ​നം ന​ല്കി​യ​തെ​ന്നും അ​ഭി​ഭാ​ഷ​ക അ​റി​യി​ച്ചു.


വൈ​റ്റ്ഹൗ​സും ഡാ​ന​യും ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. ഡാ​ന​യു​മാ​യി ട്രം​പി​നു കാ​ര്യ​മാ​യ പ​രി​ച​യ​മി​ല്ലെ​ന്നും ഇ​രു​വ​രും ത​മ്മി​ൽ ഇ​തു​വ​രെ സം​സാ​രി​ച്ചി​ട്ടു​പോ​ലു​മി​ല്ലെ​ന്നും വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു.
ചോ​ർ​ത്ത​പ്പെ​ട്ട ഇ-​മെ​യി​ലു​ക​ൾ അ​സാ​ൻ​ജി​ന്‍റെ വി​ക്കി​ലീ​ക്സ് പി​ന്നീ​ട് പു​റ​ത്തു​വി​ട്ടി​രു​ന്നു.

ആ​രാ​ണ് ഇ-​മെ​യി​ലു​ക​ൾ ന​ല്കി​യ​തെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യാ​ൽ പ്ര​സി​ഡ​ന്‍റി​നെ വി​ളി​ച്ച് മാ​പ്പു ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നാ​ണ് താ​ൻ അ​സാൻ​ജി​നോ​ടു പ​റ​ഞ്ഞ​തെ​ന്നു ഡാ​ന വി​ശ​ദീ​ക​രി​ച്ചു.

ചാ​ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 17 എ​ണ്ണം അ​ട​ക്കം 18 കേ​സു​ക​ളി​ൽ വി​ചാ​ര​ണ ചെ​യ്യാ​ൻ അ​സാ​ൻ​ജി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ് യു​എ​സ് ബ്രി​ട്ട​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ 175 വ​ർ​ഷം ത​ട​വു ല​ഭി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.