ഭാര്യ കൊല്ലപ്പെട്ട കേസിൽ ലെസെത്തോ പ്രധാനമന്ത്രിക്കെതിരേ കുറ്റം ചുമത്തും
Thursday, February 20, 2020 11:11 PM IST
മാ​സേ​രു: ആ​ദ്യ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ലെ​സെ​ത്തോ പ്ര​ധാ​ന​മ​ന്ത്രി തോ​മ​സ് ത​ബാ​ന​യ്ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും. ത​ബാ​ന​യു​ടെ ര​ണ്ടാം ഭാ​ര്യ മ​യേ​സി​യ​യെ പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തെ​ക്ക​നാ​ഫ്രി​ക്ക​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഭ​ര​ണാ​ധി​കാ​രി അ​ധി​കാ​ര​ത്തി​ലി​രി​ക്കേ കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​കു​ന്ന​ത്.

ത​ബാ​ന​യു​ടെ ആ​ദ്യ ഭാ​ര്യ ലി​പ്പോ​ളി​യ 2017 ജൂ​ണി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ക്കു​ക​യാ​യി​രു​ന്നു. ലി​പ്പോ​ളി​യ​യു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്ന ത​ബാ​നെ മ​യേ​സി​യ​യ്ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ത​ബാ​നെ പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​ന്പാ​യി​രു​ന്നു കൊ​ല​പാ​ത​കം. കൊ​ല​പാ​ത​ക​സ്ഥ​ല​ത്തു​നി​ന്നു​ള്ള ഒ​രു കോ​ൾ ത​ബാ​നെയുടെ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.


പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തു​മെ​ന്ന് പോ​ലീ​സ് ഇ​ന്ന​ലെ അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ, പ്രാ​യാ​ധി​ക്യം മൂ​ലം ജൂ​ലൈ​യി​ൽ അ​ധി​കാ​രം ഒ​ഴി​യു​മെ​ന്ന് താ​ബാ​നെ പ്ര​ഖ്യാ​പി​ച്ചു. താ​ബാ​നയ്ക്ക് 80 വ​യ​സു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.