യെമനിൽ വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു
യെമനിൽ വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു
Monday, February 17, 2020 12:30 AM IST
ദു​​ബാ​​യ്: യെ​​മ​​നി​​ലെ അ​​ൽ ജ​​വാ​​ഫ് ഗ​​വ​​ർ​​ണ​​റേ​​റ്റി​​ൽ ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 31 സി​​വി​​ലി​​യ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 12 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വെ​​ള്ളി​​യാ​​ഴ്ച സൗ​​ദി​​യു​​ടെ വി​​മാ​​നം ഹൗ​​തി വി​​മ​​ത​​ർ വീ​​ഴ്ത്തി​​യ​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യാ​​ണ് വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.

സൗ​​ദി​​യു​​ടെ ടൊ​​ർ​​നാ​​ഡോ വി​​മാ​​നം മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചു വീ​​ഴ്ത്തി​​യ​​തി​​ന്‍റെ വീ​​ഡി​​യോ ചി​​ത്രം ഹൗ​​തി​​ക​​ൾ പോ​​സ്റ്റു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.