നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി
Sunday, February 16, 2020 1:48 AM IST
ബെ​നി​ൻ​സി​റ്റി: നൈ​ജീ​രി​യ​യി​ൽ വീ​ണ്ടും വൈ​ദി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. രാ​ജ്യ​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഇ​ഡോ സം​സ്ഥാ​ന​ത്താ​ണ് ഉ​റോ​മി രൂ​പ​താം​ഗം ഫാ. ​നി​ക്കോ​ളാ​സ് ഒ​ബേ​ഹി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തോ​ക്കു​ധാ​രി​ക​ളാ​ണ് ഫാ. ​ഒ​ബോ​ഹി​നെ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​വ​ർ ഏ​തു വി​ഭാ​ഗ​ക്കാ​രാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു(​ഐ​എ​സ്)​മാ​യി ബ​ന്ധ​മു​ള്ള ബോ​കോ ഹ​റാം ഭീ​ക​ര​ർ, നൈ​ജീ​രി​യ​യി​ൽ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ദ്യം ബോ​ർ​ണോ സം​സ്ഥാ​ന​ത്ത് 30 പേ​രെ കൊ​ന്ന​ത് അ​ക്കൂ​ട്ട​രാ​ണ്.


നാ​ലു സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളെ ക്രി​സ്മ​സി​നു​ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭീ​ക​ര​ർ അ​വ​രി​ലൊ​രാ​ളെ ക​ഴി​ഞ്ഞ മാ​സം വ​ധി​ച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.