ജാപ്പനീസ് കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
Saturday, February 15, 2020 11:24 PM IST
ടോ​​​​​​ക്കി​​​​​​യോ: ജാ​​​പ്പ​​​നീ​​​​​​സ് തീ​​​​​​ര​​​​​​ത്ത് സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന ഉല്ലാസ​​​​​​ക്ക​​​​​​പ്പ​​​​​​ൽ ഡ​​​​​​യ്മ​​​​​​ണ്ട് പ്രി​​​​​​ൻ​​​​​​സ​​​​​​സി​​​​​​ന്‍റെ ക്വാ​​​​​​റ​​​​​​ന്‍റൈ​​​​​​ൻ കാ​​​​​​ലാ​​​​​​വ​​​​​​ധി പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യാ​​​​​​ൽ അ​​​​​​തി​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ന്ന ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രെ നാ​​​​​​ട്ടി​​​​​​ലെത്തിക്കു​​​​​​മെ​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​ൻ എം​​​​​​ബ​​​​​​സി അ​​​​​​റി​​​​​​യി​​​​​​ച്ചു. മൂ​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ർ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ക​​​​​​പ്പ​​​​​​ലി​​​​​​ലെ 218 പേ​​​​​​ർ​​​​​​ക്കു കോ​​​​​​വി​​​​​​ഡ്-19 (കൊ​​​​​​റോ​​​​​​ണ വൈ​​​​​​റ​​​​​​സ് ) സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

ക​​​​​​പ്പ​​​​​​ലി​​​​​​ൽ മൊ​​​​​​ത്തം 3,711 പേ​​​​​​രാ​​​​​​ണ് ഉ​​​​​​ള്ള​​​ത്. ഇ​​​​​​തി​​​​​​ൽ 132 ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രും ആ​​​​​​റു യാ​​​​​​ത്ര​​​​​​ക്കാ​​​​​​രും ഇ​​​​​​ന്ത്യ​​​​​​ക്ക​​​​​​ാരാ​​​​​​ണ്. കൊ​​​​​​റോ​​​​​​ണ പ​​​​​​ട​​​​​​ർ​​​​​​ന്നു പി​​​​​​ടി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഫെ​​​​​​ബ്രു​​​​​​വ​​​​​​രി ആ​​​​​​ദ്യ​​​​​​മാ​​​​​​ണ് ക​​​​​​പ്പ​​​​​​ൽ ജ​​​​​​പ്പാ​​​​​​ൻ തീ​​​​​​ര​​​​​​ത്ത് ക്വാ​​​​​​റ​​​​​​ന്‍റൈ​​​​​​ൻ ചെ​​​​​​യ്ത​​​​​​ത്. ക​​​​​​പ്പ​​​​​​ലി​​​​​​ൽ യാ​​​​​​ത്ര ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന ഹോ​​​​​​ങ്കോം​​​​​​ഗു​​​​​​കാ​​​​​​ര​​​​​​ന് കൊ​​​​​​റോ​​​​​​ണ ബാ​​​​​​ധ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് ക​​​​​​പ്പ​​​​​​ൽ ക്വാ​​​​​​റ​​​​​​ന്‍റൈ​​​​​​ൻ ചെ​​​​​​യ്ത​​​​​​ത്. യു​​​എ​​​സ് പൗ​​​​​​ര​​​​​​ന്മാ​​​​​​രെ നാ​​​​​​ട്ടി​​​​​​ലെ​​​​​​ത്തിക്കാൻ വി​​​​​​മാ​​​​​​നം അ​​​​​​യ​​​​​​യ്ക്കു​​​​​​മെ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക ശ​​​​നി​​​​യാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.