സൈനികൻ 20 പേരെ വെടിവച്ചു കൊന്നു
സൈനികൻ 20 പേരെ വെടിവച്ചു കൊന്നു
Sunday, February 9, 2020 12:14 AM IST
ബാ​ങ്കോം​ഗ്:താ​യ്‌​ല​ൻ​ഡി​ലെ പൊ​ തു​നി​ര​ത്തി​ൽ പ​ട്ടാ​ള​ക്കാ​ര​ന്‍റെ കൂ​ട്ട​ക്കു​രു​തി​യി​ൽ 20 മ​ര​ണം. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യാ​യ ന​ഖോ​ണ്‍ ര​ത്ച​സി​മ​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണു സം​ഭ​വം.

സൂ​റ​ത​മ്പി​ത​ക് സൈ​നി​ക ക്യാം​പി​ലെ സ​ബ് ല​ഫ്റ്റ​ന​ന്‍റ് ജ​ക്ര​പ​ന്ത് തോ​മ്മ​യാ​ണ് അ​ക്ര​മി. ക​മാ​ന്‍​ഡ​റെ​യും മ​റ്റ് ര​ണ്ട് പേ​രെ​യും സൈ​നി​ക ക്യാം​പി​ല്‍ വെ​ടി​വ​ച്ച​ശേ​ഷം മോ​ഷ്ടി​ച്ച കാ​റി​ല്‍ തോ​ക്കു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ഇ​യാ​ൾ ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മു​വാ​ങ് ജി​ല്ല​യി​ലെ ടെ​ര്‍​മി​ന​ല്‍ 21 ഷോ​പ്പിം​ഗ് മാ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​യു​തി​ർ​ത്തു.


ബാ​ങ്കോ​ക്കി​ല്‍ നി​ന്ന് 250 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണു പ്ര​ദേ​ശം. ബു​ദ്ധ​ക്ഷേ​ത്ര​വും ഷോ​പ്പിം​ഗ് മാ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സൈ​നി​ക​ന്‍ വെ​ടി​യു​തി​ര്‍​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ഷോ​പ്പിം​ഗ് മാ​ളി​നു മു​ന്നി​ല്‍ അ​ക്ര​മി കാ​റി​ല്‍ നി​ന്നി​റ​ങ്ങി നി​ര​വ​ധി ത​വ​ണ വെ​ടി​വ​യ്ക്കു​ക​യും പ​രി​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ള്‍ ഓ​ടു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ കാ​ണി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.