കൊറോണ വൈറസ്; ചൈനയിൽ 17 മരണം
Wednesday, January 22, 2020 11:19 PM IST
ബെ​​​യ്ജിം​​​ഗ്: കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ചൈ​​​ന​​​യി​​​ലെ ഹു​​​ബെ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 17 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 444 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും രോ​​​ഗം പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ സ്ക്രീ​​​നിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കി. എ​​​ന്നി​​​ട്ടും ചൈ​​​ന​​​യി​​​ൽ നി​​​ന്ന് യു​​​എ​​​സി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ഒ​​​രാ​​​ൾ​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​താ​​​യി ക​​​ണ്ടെ​​​ത്തി​. ഇ​​​യാ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലാ​​ണെ​​ന്നു യു​​എ​​സ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഹോ​​​ങ്കോം​​​ഗി​​​ലും രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഏ​​​താ​​​നും ചി​​​ല ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​ക്കും രോ​​​ഗം പ​​​ട​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ആ​​​ദ്യം വൈ​​റ​​സ് രോ​​ഗ​​ബാ​​ധ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സീ​​​ഫു​​​ഡ് മാ​​​ർ​​​ക്ക​​​റ്റാ​​​ണ് രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ ഉ​​​റ​​​വി​​​ടം. എ​​​ന്നാ​​​ൽ മ​​​നു​​​ഷ്യ​​​നി​​​ൽ​​​നി​​​ന്നു മ​​​നു​​​ഷ്യ​​​നി​​​ലേ​​​ക്കും രോ​​​ഗം പ​​​ട​​​രാ​​​മെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​തോ​​​ടെ പ​​​രി​​​ഭ്രാ​​​ന്തി പ​​​ട​​​ർ​​​ന്നു.

വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ തെ​​​രു​​​വു​​​ക​​​ൾ വി​​​ജ​​​ന​​​മാ​​​ണ്. ക​​​ട​​​ക​​​ൾ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ചൈ​​​നീ​​​സ് പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കേ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​ത് സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യ്ക്കു ത​​​ന്നെ ദോ​​​ഷ​​​ക​​​ര​​​മാ​​​ണ്.


ജ​​​ന​​​ങ്ങ​​​ൾ അ​​​ത്യാ​​​വ​​​ശ്യ​​​ത്തി​​​നു മാ​​​ത്ര​​​മേ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്നു​​​ള്ളു. എ​​​ല്ലാ​​​വ​​​രും ത​​​ന്നെ മാ​​​സ്ക് ധ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

വു​​​ഹാ​​​നി​​​ൽ 700ൽ ​​​അ​​​ധി​​​കം ഇ​​​ന്ത്യ​​​ക്കാ​​​രു​​​ണ്ട്. ഇ​​​വ​​​രി​​​ൽ ന​​​ല്ല​​​പ​​​ങ്കും മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. വൈ​​​റ​​​സ് രോ​​​ഗം പ​​​ട​​​ർ​​​ന്ന​​​തോ​​​ടെ ഇ​​​വി​​​ടെ​​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര ദു​​​ഷ്ക​​​ര​​​മാ​​​യി. വു​​​ഹാ​​​നി​​​ലേ​​​ക്ക് പോ​​​ക​​​രു​​​ത്. അ​​​വി​​​ടെ​​​യു​​​ള്ള​​​വ​​​ർ ന​​​ഗ​​​രം വി​​​ട​​​രു​​​ത്- ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഉ​​​പ​​​മ​​​ന്ത്രി ലി ​​​ബി​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കു​​​റെ​​​പ്പേ​​​ർ പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ൽ നേ​​​ര​​​ത്തെ​​​ത​​​ന്നെ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യു​​​ണ്ടാ​​​യി.

ഇ​​​തേ​​​സ​​​മ​​​യം കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗ​​​ത്തെ നേ​​​രി​​​ടാ​​​നു​​​ള്ള വാ​​​ക്സി​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു റ​​​ഷ്യ​​​ൻ ക​​​ൺ​​​സ്യൂ​​​മ​​​ർ വെ​​​ൽ​​​ഫെ​​​യ​​​ർ ഏ​​​ജ​​​ൻ​​​സി മേ​​​ധാ​​​വി അ​​​ന്ന പോ​​​പ്പോ​​​വ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.