ഫ്ളോറിഡ എൻജിനിയറിംഗ് ബോർഡ് ചെയർമാനായി മലയാളി
Tuesday, January 14, 2020 12:02 AM IST
മ​യാ​മി /കോ​ട്ട​യം: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ ബോ​ർ​ഡ് ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ എ​ൻ​ജി​നി​യേ​ഴ്സി​ന്‍റെ ചെ​യ​ർ​മാ​നാ​യി മ​ല​യാ​ളി നി​യ​മി​ത​നാ​യി. തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ സ്വ​ദേ​ശി​യാ​യ ബാ​ബു വ​ർ​ഗീ​സാ​ണ് ഈ ​പ​ദ​വി​യി​ൽ നി​യ​മി​ത​നാ​യ​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ഫ്ളോ​റി​ഡ സം​സ്ഥാ​ന എ​ൻ​ജ​ിനി​യ​റിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ നി​യ​മി​ത​നാ​കു​ന്ന​ത്. ബോ​ർ​ഡി​ന്‍റെ വൈ​സ് ചെ​യ​ർമാൻ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്പോ​ഴാ​ണ് പു​തി​യ നി​യ​മ​നം. ഒ​രു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണു ബോ​ർ​ഡി​ന്‍റെ ല​ക്ഷ്യം.

1984ൽ ​കൊ​ച്ചി​ൻ ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി​യ ബാ​ബു വ​ർ​ഗീ​സ് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ൻ​ജി​നി​യ​റിം​ഗി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ 18 സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ലൈ​സ​ൻ​സു​ള്ള ഇ​ദ്ദേ​ഹം നി​ര​വ​ധി ഷോ​പ്പിം​ഗ് മാ​ളു​ക​ളും കെ​ട്ടി​ട​ങ്ങ​ളും രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ണ്ട്.


പാ​ലാ​യി​ൽ പാ​ലാ ന​ഗ​ര​സ​ഭ മൂ​ന്നാ​നി ലോ​യേ​ഴ്സ് ചേം​ബ​ർ റൂ​ട്ടി​ൽ അ​നു​വ​ദി​ച്ച സ്ഥ​ല​ത്തു മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ക്കു​ന്ന ഗാ​ന്ധി സ്ക്വ​യ​റി​ന്‍റെ രൂ​പ​ക​ല്പ​ന നി​ർ​വ​ഹി​ക്കു​ന്ന​തും ബാ​ബു വ​ർ​ഗീ​സാ​ണ്. ഫ്ളോ​റി​ഡ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി എ​ണ്‍പ​തോ​ളം എ​ൻ​ജി​നി​യ​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്ന ആ​പ്ടെ​ക് എ​ൻ​ജി​നി​യ​റിം​ഗ് ഇ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്. തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ ക​രേ​ര​കാ​ട്ടി​ൽ വ​റീ​ത് -സെ​ലീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ആ​ഷ. മ​ക്ക​ൾ: എ​ൻ​ജി​നിയ​ർ​മാ​രാ​യ ജോ​ർ​ജ്, ആ​ൻ​മേ​രി, വി​ദ്യാ​ർ​ഥി​യാ​യ പോ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.