ക്രൂസ് മിസൈലെന്നു തെറ്റിദ്ധരിച്ച്‌ യുക്രെയ്ൻ വിമാനം വീഴ്ത്തി
Sunday, January 12, 2020 12:34 AM IST
ടെ​​ഹ്റാ​​ൻ: യു​​ക്രെ​​യ്ൻ വി​​മാ​​നം മി​​സൈ​​ൽ അ​​യ​​ച്ചു വീ​​ഴ്ത്തി​​യ​​ത് തെ​​റ്റി​​ദ്ധാ​​ര​​ണ മൂ​​ല​​മാ​​യി​​രു​​ന്നെ​​ന്ന് വി​​പ്ള​​വ​​ഗാ​​ർ​​ഡ് ക​​മാ​​ൻ​​ഡ​​ർ ഹ​​ജി​​സാ​​ദെ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. അ​​മേ​​രി​​ക്ക ഇ​​റാ​​നെ ല​​ക്ഷ്യ​​മി​​ട്ട് അ​​യ​​ച്ച ക്രൂ​​സ് മി​​സൈ​​ലാ​​ണെ​​ന്നു തെ​​റ്റി​​ദ്ധ​​രി​​ച്ചാ​​ണ് വി​​മാ​​ന​​വേ​​ധ​​യൂ​​ണി​​റ്റ് യു​​ക്രെ​​യ്ൻ യാ​​ത്രാ​​വി​​മാ​​ന​​ത്തി​​നു നേ​​ർ​​ക്ക് മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ച​​ത്.

വി​​മാ​​ന​​വേ​​ധ​​യൂ​​ണി​​റ്റി​​നു തീ​​രു​​മാ​​നം എ​​ടു​​ക്കാ​​ൻ പ​​ത്തു സെ​​ക്ക​​ൻ​​ഡേ കി​​ട്ടി​​യു​​ള്ളു. യാ​​ത്രാ​​വി​​മാ​​ന​​മാ​​ണു ത​​ക​​ർ​​ന്ന​​തെ​​ന്ന് അ​​റി​​ഞ്ഞ​​പ്പോ​​ൾ താ​​ൻ ത​​ക​​ർ​​ന്നു പോ​​യെ​​ന്നും മ​​രി​​ച്ചാ​​ൽ മ​​തി​​യെ​​ന്ന് ആ​​ഗ്ര​​ഹി​​ച്ചെ​​ന്നും ഹ​​ജി​​സാ​​ദെ പ​​റ​​ഞ്ഞു.​​അ​​ബ​​ദ്ധം പ​​റ്റി​​യെ​​ന്നു മ​​ന​​സി​​ലാ​​യ​​പ്പോ​​ൾ ത​​ന്നെ വി​​വ​​രം ഉ​​ന്ന​​താ​​ധി​​കാ​​രി​​ക​​ളെ അ​​റി​​യി​​ച്ചെ​​ന്നും മ​​റ​​ച്ചു​​വ​​യ്ക്കാ​​ൻ ഒ​​രു ശ്ര​​മ​​വും ന​​ട​​ത്തി​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു.


1988-ലെ ​വിമാനം വീഴ്ത്തൽ

1988-ൽ ​ഇ​റാ​ൻ-​ഇ​റാ​ക്ക് യു​ദ്ധ​കാ​ല​ത്ത് ഇ​റാ​ന്‍റെ ഒ​രു യാ​ത്രാ​വി​മാ​ന​ത്തെ തെ​റ്റി​ദ്ധ​രി​ച്ച് അ​മേ​രി​ക്ക വെ​ടി​വ​ച്ചു വീ​ഴ്ത്തി​യി​ട്ടു​ണ്ട്. 66 കു​ട്ടി​ക​ള​ട​ക്കം 290 പേ​ർ അ​തി​ൽ കൊ​ല്ല​പ്പെ​ട്ടു. പേ​ർഷ്യൻ ഗ​ൾ​ഫ് തീ​ര​ത്തു​ള്ള ബ​ന്ദ​ർ അ​ബ്ബാ​സി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന എ​യ​ർ​ബ​സ് എ - 300 ​വി​മാ​ന​ത്തെ വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് റോ​ണ​ൾ​ഡ് റെ​യ്ഗ​ൻ അ​ന്ന് അ​ഗാ​ധ​മാ​യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ടെ​ഹ​്റാ​നി​ലെ വിമാന ദുരന്തത്തിൽ മ​രി​ച്ച​വ​രി​ൽ 82 ഇ​റാ​ൻ​കാ​രും 57 കാ​ന​ഡ​ക്കാ​രും 11 യു​ക്രെ​യ്ൻ​കാ​രു​മു​ണ്ട്. വി​മാ​നം വീ​ഴ്ത്തി​യ​തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണ​വും ശി​ക്ഷ​യും ആ​വ​ശ്യ​പ്പെ​ട്ട യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്​ളോ​ഡി​മ​ർ സെ​ല​ൻ​സ്കി ഇ​റാ​നോ​ടു ന​ഷ്‌​ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.