മുൻ സുഡാൻ പ്രസിഡന്‍റിനു രണ്ടു വർഷം തടവ്
Monday, December 16, 2019 12:29 AM IST
ഖാ​​​ർ​​​ത്തും: പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട സു​​​ഡാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​മ​​​ർ അ​​​ൽ ബ​​​ഷീ​​​റി​​​ന് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. അ​​​ധി​​​കാ​​​ര ഭ്ര​​​ഷ്ട​​​നാ​​​യ സ​​​മ​​​യ​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു യൂ​​​റോ​​​യു​​​ടെ​​​യും സു​​​ഡാ​​​നീ​​​സ് പൗ​​​ണ്ടി​​​ന്‍റെ​​​യും ക​​​റ​​​ൻ​​​സി​​​ക​​​ളും മ​​​റ്റും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​വ ക​​​ണ്ടു​​​കെ​​​ട്ടാ​​​നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.


ബ​​​ഷീ​​​ർ അ​​​നു​​​കൂ​​​ലി​​​ക​​​ൾ ഖാ​​​ർ​​​ത്തൂ​​​മി​​​ൽ വ​​​ൻ റാ​​​ലി ന​​​ട​​​ത്തി. വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നു ബ​​​ഷീ​​​റി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു. മു​​​പ്പ​​​തു​​​വ​​​ർ​​​ഷ​​​ത്തോ​​​ളം സു​​​ഡാ​​​നെ അ​​​ട​​​ക്കി ഭ​​​രി​​​ച്ച ബ​​​ഷീ​​​റി​​​നെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സൈ​​​ന്യം ഇ​​​ട​​​പെ​​​ട്ട് ഏ​​​പ്രി​​​ലി​​​ലാ​​​ണു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.