സുപ്രധാന പരീക്ഷണം നടത്തിയെന്ന് ഉത്തരകൊറിയ
സുപ്രധാന പരീക്ഷണം നടത്തിയെന്ന് ഉത്തരകൊറിയ
Monday, December 9, 2019 12:15 AM IST
പ്യോം​​​ഗ്യാം​​​ഗ്: ​​​വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഒ​​​രു പ​​​രീ​​​ക്ഷ​​​ണം ഉ​​​പ​​​ഗ്ര​​​ഹ​​​വി​​​ക്ഷേ​​​പ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ കെ​​​സി​​​എ​​​ൻ​​​എ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളൊ​​​ന്നും ന​​​ല്കി​​​യി​​​ല്ല. ഉ​​​പ​​​ഗ്ര​​​ഹ​​​വി​​​ക്ഷേ​​​പ​​​ണ റോ​​​ക്ക​​​റ്റി​​​ന്‍റെ​​​യോ, ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലി​​​ന്‍റെ​​​യോ എ​​​ൻ​​​ജി​​​ൻ പ​​​രീ​​​ക്ഷി​​​ച്ച​​​താ​​​കാ​​​മെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ആ​​​ണ​​​വ​​​നി​​​ർ​​​വ്യാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച് യു​​​എ​​​സു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യു​​​ടെ യു​​​എ​​​ൻ പ്ര​​​തി​​​നി​​​ധി കിം ​​​സോം​​​ഗ് ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ​​​രീ​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​റി​​​യി​​​പ്പ് വ​​​ന്ന​​​ത്.


സൊ​​​ഹാ​​​യി ഉ​​​പ​​​ഗ്ര​​​ഹ​​​വി​​​ക്ഷേ​​​പ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണം. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ‌​​​ഡ് ട്രം​​​പു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഈ ​​​വി​​​ക്ഷേ​​​പ​​​ണ​​​കേ​​​ന്ദ്രം പൂ​​​ട്ടു​​​മെ​​​ന്ന് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​ണ്.

ഉ​​​പ​​​ഗ്ര​​​ഹ​​​വി​​​ക്ഷേ​​​പ​​​ണ​​​മെ​​​ന്ന പേ​​​രി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ മു​​​ന്പ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ല്ലാം ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.