ഇറാനും അമേരിക്കയും തടവുകാരെ വിട്ടയച്ചു
ഇറാനും അമേരിക്കയും  തടവുകാരെ വിട്ടയച്ചു
Saturday, December 7, 2019 11:55 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നും അ​മേ​രി​ക്ക​യും പ​ര​സ്പ​രം ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ചു. ഇ​റാ​നി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ചൈ​നീ​സ് വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ പൗ​ര​ൻ ഷി​യു​വെ വാം​ഗ്, അ​മേ​രി​ക്ക അ​റ​സ്റ്റ് ചെ​യ്ത മ​സൗ​ദ് സൗ​ലൈ​മാ​നി എ​ന്നി​വ​രാ​ണ് മോ​ചി​ത​രാ​ക്ക​പ്പെ​ട്ട​ത്.

ഇ​റാ​നി​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന വാം​ഗി​നെ ചാ​ര​വൃ​ത്തി​ക്ക് 2016 ഓ​ഗ​സ്റ്റി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യും 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ല​കോ​ശ രംഗത്ത് വി​ദ​ഗ്ധ​നാ​യ സു​ലൈ​മാ​നി ഇ​റാ​നെ​തി​രാ​യ ഉ​പ​രോ​ധം ലം​ഘി​ച്ച് ജൈ​വ​ശാ​സ്ത്ര വസ് തുക്കൾ ക​ട​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്നു.


ഇ​റാ​നും യു​എ​സും ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​രെ മോ​ശ​മാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ​ര​സ്പ​രം ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.