ചൈനയ്ക്കു വായ്പ നല്കരുത്: ട്രംപ്
Saturday, December 7, 2019 11:55 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ​​ലോ​​ക​​ബാ​​ങ്ക് ചൈ​​ന​​യ്ക്കു വാ​​യ്പ ന​​ല്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ചൈ​​ന​​യ്ക്കു ധാ​​രാ​​ളം പ​​ണ​​മു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞ ട്രം​​പ് പി​​ന്നെ​​ന്തി​​നാ​​ണ് വാ​​യ്പ ന​​ല്കു​​ന്ന​​തെ​​ന്നു ട്വി​​റ്റ​​റി​​ൽ ചോ​​ദി​​ച്ചു.

നേ​​ര​​ത്തേ, ലോ​​ക​​ബാ​​ങ്ക് ചൈ​​ന​​യ്ക്കു വാ​​യ്പ ന​​ല്കു​​ന്ന​​തു തു​​ട​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ വാ​​യ്പാ വി​​ഹി​​തം കു​​റ​​യ്ക്കും. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു ട്രം​​പി​​ന്‍റെ ട്വീ​​റ്റ്. ട്രം​​പി​​നു കീ​​ഴി​​ൽ ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന ഡേ​​വി​​ഡ് മാ​​ൽ​​പാ​​സ് ആ​​ണ് ഇ​​പ്പോ​​ൾ ലോ​​ക​​ബാ​​ങ്ക് മേ​​ധാ​​വി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.