ഇംപീച്ച്മെന്‍റ് : ട്രംപിനെതിരേ റിപ്പോർട്ടുമായി സഭാ കമ്മിറ്റി
ഇംപീച്ച്മെന്‍റ് : ട്രംപിനെതിരേ  റിപ്പോർട്ടുമായി സഭാ കമ്മിറ്റി
Thursday, December 5, 2019 12:19 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ട്രം​​പ് അ​​ധി​​കാ​​ര​​ദു​​ർ​​വി​​നി​​യോ​​ഗം ന​​ട​​ത്തി​​യെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ ഇം​​പീ​​ച്ച്മെ​​ന്‍റ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ഡെ​​മോ​​ക്രാ​​റ്റ് ഭൂ​​രി​​പ​​ക്ഷ ജ​​ന​​പ്ര​​തി​​നി​​ധി​​സ​​ഭ​​യു​​ടെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​മ്മി​​റ്റി പു​​റ​​പ്പെ​​ടു​​വി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​ഞ്ഞു. മു​​ൻ യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ട്രം​​പി​​ന്‍റെ എ​​തി​​രാ​​ളി​​യാ​​വാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​യാ​​ളു​​മാ​​യ ജോ ​​ബൈ​​ഡ​​നെ​​തി​​രേ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് യു​​ക്രെ​​യി​​ന്‍റെ മേ​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യെ​​ന്നാ​​ണ് ട്രം​​പി​​നെ​​തി​​രേ​​യു​​ള്ള ആ​​രോ​​പ​​ണം. ബൈ​​ഡ​​നെ താ​​റ​​ടി​​ക്കാ​​നും 2020ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നും ല​​ക്ഷ്യ​​മി​​ട്ട് വി​​ദേ​​ശ ഇ​​ട​​പെ​​ട​​ൽ ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തി​​യ​​ത് അ​​ധി​​കാ​​ര​​ദു​​ർ​​വി​​നി​​യോ​​ഗ​​മാ​​ണെ​​ന്ന് 300 പേ​​ജു​​വ​​രു​​ന്ന റി​​പ്പോ​​ർ​​ട്ടി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.


റി​​പ്പോ​​ർ​​ട്ടി​​ലെ നി​​ഗ​​മ​​ന​​ങ്ങ​​ൾ വൈ​​റ്റ്ഹൗ​​സ് പ്ര​​സ് സെ​​ക്ര​​ട്ട​​റി സ്റ്റെ​​ഫാ​​നി ഗ്രി​​ഷാം ത​​ള്ളി​​ക്ക​​ള​​ഞ്ഞു. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് എ​​ന്തെ​​ങ്കി​​ലും പി​​ഴ​​വു​​ണ്ടാ​​യെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന​​തി​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ പ്ര​​ഹ​​സ​​ന​​ത്തി​​നു സാ​​ധി​​ച്ചി​​ല്ലെ​​ന്ന് സ്റ്റെ​​ഫാ​​നി പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.