യാ​ത്രാ​മൊ​ഴി​യു​മാ​യി യു​കെ​യി​ലെ വി​​ശ്വാ​​സിസ​​മൂ​​ഹം
യാ​ത്രാ​മൊ​ഴി​യു​മാ​യി യു​കെ​യി​ലെ വി​​ശ്വാ​​സിസ​​മൂ​​ഹം
Friday, November 22, 2019 11:19 PM IST
കെ​​റ്റ​​റിം​​ഗ്: അ​​കാ​​ല​​ത്തി​​ൽ സ്വ​​ർ​​ഗീ​​യ സ​​മ്മാ​​ന​​ത്തി​​നാ​​യി വി​​ളി​​ക്ക​​പ്പെ​​ട്ട ഫാ. ​​വി​​ൽ​​സ​​ണ്‍ കൊ​​റ്റ​​ത്തി​​ൽ എം​​എ​​സ്എ​​ഫ്എ​​സി​​നു ബ്രി​​ട്ട​​നി​​ലെ വി​​ശ്വാ​​സിസ​​മൂ​​ഹം ക​​ണ്ണീ​​രോ​​ടെ യാ​​ത്ര​​മൊ​​ഴി​​യേ​​കി. ഈ ​​മാ​​സം ഏ​​ഴി​​നു ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് നി​​ര്യാ​​ത​​നാ​​യ ഫാ. ​​വി​​ൽ​​സ​​ണ്‍ കൊ​​റ്റ​​ത്തി​​ൽ സേ​​വ​​നം ചെ​​യ്ത ബ്രി​​ട്ട​​ണി​​ലെ കെ​​റ്റ​​റിം​​ഗ് സെ​​ന്‍റ് എ​​ഡ്വേ​​ർ​​ഡ് പ​​ള്ളി​​യി​​ൽ മൃ​​ത​​ദേ​​ഹ​​ം എത്തിച്ച പ്പോൾ നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ൾ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു.


അ​​ന്തി​​മോ​​പ​​ചാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കും ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ സീറോ മലബാർ രൂപത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വി​​ശു​​ദ്ധ​​മാ​​യ ജീ​​വി​​തം ന​​യി​​ച്ചി​​രു​​ന്ന അ​​നു​​പ​​മ​​മാ​​യ വ്യ​​ക്തി​​ത്വ​​മാ​​യി​​രു​​ന്നു ഫാ. ​​വി​​ൽ​​സ​​ന്‍റേ​​തെ​ന്ന് അ​ദ്ദേ​ഹം സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു. ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​ർ, സി​​സ്റ്റേ​​ഴ്സ്, കെ​​റ്റ​​റിം​​ഗ് ഇ​​ട​​വ​​ക​​യി​​ലെ വി​​ശ്വാ​​സി​​ക​​ൾ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.