ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കും: മഹിന്ദ
ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കും: മഹിന്ദ
Friday, November 22, 2019 1:05 AM IST
കൊ​​​​​​​ളം​​​​​​​ബോ: ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യു​​​​​​​ടെ ഇ​​രു​​പ​​ത്തി​​മൂ​​ന്നാ​​മ​​ത് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി മു​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് മ​​​​​​​ഹി​​​​​​​ന്ദ രാ​​​​​​​ജ​​​​​​​പ​​​​​​​ക്ഷെ ഇ​​​​​​​ന്ന​​​​​​​ലെ സ​​​​​​​ത്യ​​​​​​​പ്ര​​​​​​​തി​​​​​​​ജ്ഞ ചെ​​​​​​​യ്ത് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മേ​​​​​​​റ്റു. കൊ​​​​​​​ളം​​​​​​​ബോ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ൻ​​​​​​​ഷ്യ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ടേ​​​​​​​റി​​​​​​​യ​​​​​​​റ്റി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ച​​​​​​​ട​​​​​​​ങ്ങി​​​​​​​ൽ മ​​​​​​​ഹി​​​​​​​ന്ദ​​​​​​​യു​​​​​​​ടെ അ​​​​​​​നു​​​​​​​ജ​​​​​​​നും ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റു​​​​​​​മാ​​​​​​​യ ഗോ​​​​​​​ട്ടാ​​​​​​​ഭ​​​​​​​യ​ രാ​​​​​​ജ​​​​​​പ​​​​​​ക്ഷെ​​​​​​യാ​​​​​​ണ് മ​​​​​​​ഹി​​​​​​​ന്ദ​​​​​​​യെ സ​​​​​​​ത്യ​​​​​​​പ്ര​​​​​​​തി​​​​​​​ജ്ഞ ചെ​​​​​​​യ്യി​​​​​​​ച്ച​​​​​​​ത്.

മേ​​ഖ​​ല​​യു​​ടെ സ​​മാ​​ധാ​​ന​​ത്തി​​നും സ​​മൃ​​ദ്ധി​​ക്കും വേ​​ണ്ടി ഇ​​ന്ത്യ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നു പു​​തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ഹി​​ന്ദ രാ​​ജ​​പ​​ക്ഷെ ട്വീ​​റ്റു ചെ​​യ്തു.

ഇ​​ന്ത്യാ-​​ല​​ങ്ക ബ​​ന്ധം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നു യോ​​ജി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നു താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചും പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ​​തി​​ൽ മ​​ഹി​​ന്ദ​​യെ അ​​ഭി​​ന​​ന്ദി​​ച്ചും നേ​​ര​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി ട്വീ​​റ്റു ചെ​​യ്തി​​രു​​ന്നു.

ജ്യേ​​​​​​ഷ്ഠ​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യും അ​​​​​​നു​​​​​​ജ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​യ​​​​​​തോ​​​​​​ടെ രാ​​​​​​ജ​​​​​​പ​​​​​​ക്ഷെ കു​​​​​​ടും​​​​​​ബ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും ഇ​​​​​​നി കു​​​​​​റേ​​​​​​ക്കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് ശ്രീ​​​​​​ല​​​​​​ങ്ക​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​ധേ​​​​​​യം നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കു​​​​​​ക. അ​​​​​​ടു​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ഷം ഓ​​​​​​ഗ​​​​​​സ്റ്റി​​​​​​ൽ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​വ​​​​​​രെ മ​​​​​​ഹി​​​​​​ന്ദ​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള കാ​​​​​​വ​​​​​​ൽ മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ തു​​​​​​ട​​​​​​രും.


ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക്, സോ​​​​​​​ഷ്യ​​​​​​​ലി​​​​​​​സ്റ്റ് റി​​​​​​​പ്പ​​​​​​​ബ്ളി​​​​​​​ക് ഓ​​​​​​​ഫ് ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യു​​​​​​​ടെ ആ​​​​​​​ദ​​​​​​​ര​​​​​​​ണീ​​​​​​​യ​​​​​​​നാ​​​​​​​യ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​ക്ക് ഹൃ​​​​​​​ദ​​​​​​​യം നി​​​​​​​റ​​​​​​​ഞ്ഞ ആ​​​​​​​ശം​​​​​​​സ​​​​​​​ക​​​​​​​ൾ- സ​​​​​​​ത്യ പ്ര​​​​​​​തി​​​​​​​ജ്ഞാ ച​​​​​​​ട​​​​​​​ങ്ങി​​​​​​​നു​​​​​​​ശേ​​​​​​​ഷം ഗോ​​​​​​​ട്ടാ​​​​​​​ഭ​​​​​​​യ ട്വീ​​​​​​​റ്റു ചെ​​​​​​​യ്തു. നേ​​​​​​​ര​​​​​​​ത്തേ മ​​​​​​​ഹി​​​​​​​ന്ദ​​​​​​​യു​​​​​​​ടെ കീ​​​​​​​ഴി​​​​​​​ൽ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി​​​​​​​യാ​​​​​​​യി ഗോ​​​​​​​ട്ടാ​​​​​​​ഭ​​​​​​​യ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​രു​​​​​​​വ​​​​​​​രും ചേ​​​​​​​ർ​​​​​​​ന്നാ​​​​​​​ണ് എ​​​​​​​ൽ​​​​​​​ടി​​​​​​​ടി​​​​​​​ഇ​​​​​​​യെ ഉ​​​​​​​ന്മൂ​​​​​​​ല​​​​​​​നം ചെ​​​​​​​യ്ത് ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യി​​​​​​​ലെ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ന് അ​​​​​​​റു​​​​​​​തി വ​​​​​​​രു​​​​​​​ത്തി​​​​​​​യ​​​​​​​ത്.

ഗോ​​​​​​​ട്ടാ​​​​​​​ഭ​​​​​​​യ​​​​​​​യെ​​​​​​​ക്കാ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ജ​​​​​​​ന​​​​​​​പ്രീ​​​​​​​തി​​​​​​​യു​​​​​​​ള്ള നേ​​​​​​​താ​​​​​​​വാ​​​​​​​ണ് മ​​​​​​​ഹി​​​​​​​ന്ദ. രാ​​ജി​​വ​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി റ​​നി​​ൽ വി​​ക്ര​​മ​​സിം​​ഗെ​​യും മു​​ൻ പ്ര​​സി​​ഡ​​ന്‍റ് മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന​​യും ഇ​​ന്ന​​ല​​ത്തെ സ​​ത്യ​​പ്ര​​തി​​ജ്ഞാ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.​​വി​​​​​​ക്ര​​​​​​മ​​​​​​സിം​​​​​​ഗെ ഇ​​​​​​ന്ന​​​​​​ലെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വ​​​​​​സ​​​​​​തി ഒ​​​​​​ഴി​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.