ഹോങ്കോംഗ് കോടതിവിധി തള്ളി ബെയ്ജിംഗ്
ഹോങ്കോംഗ്  കോടതിവിധി  തള്ളി ബെയ്ജിംഗ്
Tuesday, November 19, 2019 11:11 PM IST
ബെ​​യ്ജിം​​ഗ്: ജ​​നാ​​ധി​​പ​​ത്യ സ​​മ​​ര​​ക്കാ​​ർ മു​​ഖം​​മൂ​​ടി ധ​​രി​​ക്കു​​ന്ന​​ത് വി​​ല​​ക്കി​​ക്കൊ​​ണ്ടു​​ള്ള ഹോ​​ങ്കോം​​ഗ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വ് നി​​യ​​മ​​വി​​രു​​ദ്ധ​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച ഹോ​​ങ്കോം​​ഗ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ വി​​ധി ബെ​​യ്ജിം​​ഗ് നി​​രാ​​ക​​രി​​ച്ചു. ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​വ​​സാ​​ന വാ​​ക്ക് ത​​ങ്ങ​​ളു​​ടെ​​താ​​ണെ​​ന്നു ബെ​​യ്ജിം​​ഗ് വ്യ​​ക്ത​​മാ​​ക്കി. നി​​യ​​മ​​നി​​ർ​​മാ​​ണ സ​​ഭ​​യ്ക്കു മാ​​ത്ര​​മേ ഏ​​തെ​​ങ്കി​​ലും ഉ​​ത്ത​​ര​​വ് ഹോ​​ങ്കോം​​ഗി​​ലെ മി​​നി​​ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ബേ​​സി​​ക് ലോ​​യ്ക്ക് അ​​നു​​സൃ​​ത​​മാ​​ണോ എ​​ന്നു തീ​​രു​​മാ​​നി​​ക്കാ​​ൻ അ​​വ​​കാ​​ശ​​മു​​ള്ളു​​വെ​​ന്ന് പാ​​ർ​​ല​​മെ​​ന്‍റ​​റി വ​​ക്താ​​വ് സാം​​ഗ് തി​​വേ പ​​റ​​ഞ്ഞു.


ഹോ​​ങ്കോം​​ഗി​​ൽ ഇ​​ട​​പെ​​ടാ​​ൻ ചൈ​​ന ത​​യാ​​റെ​​ടു​​ക്കു​​ന്നു​​വെ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ് സാം​​ഗ് തി​​വേ​​യു​​ടെ പ്ര​​സ്താ​​വ​​ന​​യെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​തി​​നി​​ടെ പോ​​ളി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ കു​​ടു​​ങ്ങി​​യ നി​​ര​​വ​​ധി സ​​മ​​ര​​ക്കാ​​ർ പോ​​ലീ​​സ് ഉ​​പ​​രോ​​ധം ഭേ​​ദി​​ച്ച് ര​​ക്ഷ​​പ്പെ​​ട്ടെ​​ന്നു വാ​​ർ​​ത്ത​​യു​​ണ്ട്. ഹോ​​ങ്കോം​​ഗി​​ൽ ചൈ​​നാ​​വി​​രു​​ദ്ധ ശ​​ക്തി​​ക​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന പാ​​ശ്ചാ​​ത്യ രാ​​ഷ്‌ട്രീ​​യ​​ക്കാ​​രെ പീ​​പ്പി​​ൾ​​സ് ഡെ​​യി​​ലി വി​​മ​​ർ​​ശി​​ച്ചു ഹോ​​ങ്കോം​​ഗി​​ൽ ന​​ട​​ക്കു​​ന്ന​​തു പോ​​ലു​​ള്ള അ​​ക്ര​​മ​​സ​​മ​​രം അ​​നു​​വ​​ദി​​ക്കാ​​ൻ പ​​രി​​ഷ്കൃ​​ത സ​​മൂ​​ഹ​​ത്തി​​നു സാ​​ധ്യ​​മ​​ല്ലെ​​ന്നും പ​​ത്രം ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.