ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സ്കൂ​​​ളി​​​ലെ വെ​​​ടി​​​വ​​​യ്പ്; വെ​​​ടി​​​യു​​​തി​​​ർ​​​ത്തശേഷം സ്വയംനിറയൊഴിച്ച വി​​​ദ്യാ​​​ർ​​​ഥി​​​യും മ​​​രി​​​ച്ചു
ക​​​ലി​​​ഫോ​​​ർ​​​ണി​​​യ  സ്കൂ​​​ളി​​​ലെ വെ​​​ടി​​​വ​​​യ്പ്; വെ​​​ടി​​​യു​​​തി​​​ർ​​​ത്തശേഷം സ്വയംനിറയൊഴിച്ച  വി​​​ദ്യാ​​​ർ​​​ഥി​​​യും മ​​​രി​​​ച്ചു
Saturday, November 16, 2019 10:58 PM IST
ക​​​ലി​​​ഫോ​​​ർ​​​ണി​​​യ: തെ​​​​​​ക്ക​​​​​​ൻ ക​​​​​​ലി​​​​​​ഫോ​​​​​​ർ​​​​​​ണി​​​​​​യ​​​​​​യി​​​​​​ലെ സോ​​​​​​ഗ​​​​​​സ് ഹൈ​​​​​​സ്കൂ​​​​​​ളി​​​​​​ൽ വ്യാ​​​​​​ഴാ​​​​​​ഴ്ച തോ​​​​​​ക്കു​​​​​​മാ​​​​​​യെ​​​​​​ത്തി​​​ വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം സ്വ​​​യം നി​​​റ​​​യൊ​​​ഴി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ചു. 16 കാ​​​ര​​​നാ​​​യ ന​​​ഥാ​​​നി​​​യ​​​ൽ ബെ​​​ർ​​​ത്തോ ആ​​​ണ് മ​​​രി​​​ച്ച​​​ത്. വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി ന​​​​​​ട​​​​​​ത്തി​​​​​​യ വെ​​​​​​ടി​​​​​​വ​​​​​​യ്പി​​​ൽ ര​​​​​​ണ്ടുസ​​​​​​ഹ​​​​​​പാ​​​​​​ഠി​​​​​​ക​​​​​​ൾ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടി​​​രു​​​ന്നു.


ക്ലാ​​​​​​സ്റൂ​​​​​​മി​​​​​​ലെ​​​​​​ത്തി​​​​​​യ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി ബാ​​​​​​ഗി​​​​​​ൽ​​​​​​നി​​​​​​ന്നു തോ​​​​​​ക്കെ​​​​​​ടു​​​​​​ത്ത് അ​​​​​​ഞ്ച് സ​​​​​​ഹ​​​​​​പാ​​​​​​ഠി​​​​​​ക​​​​​​ൾ​​​​​​ക്കു നേ​​​​​​ർ​​​​​​ക്ക് നി​​​​​​റ​​​​​​യൊ​​​​​​ഴി​​​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് സ്വ​​​യം നി​​​റ​​​യൊ​​​ഴി​​​ച്ച​​​ത്. കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കു ത​​​യാ​​​റെ​​​ടു​​​ത്താ​​​ണ് അ​​​ക്ര​​​മി സ്കൂ​​​ളി​​​ലെ​​​ത്തി​​​യ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.