യുഎൻ ഇടപെടണമെന്നു മൊറാലസ്
യുഎൻ ഇടപെടണമെന്നു മൊറാലസ്
Saturday, November 16, 2019 12:50 AM IST
മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: ​​ ബൊ​​ളീ​​വി​​യ​​യി​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ യു​​​​എ​​​​ന്നോ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യോ മ​​​​ധ്യ​​​​സ്ഥ​​​​ത വ​​​​ഹി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലേ​​​​ക്കു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​വോ മൊ​​​​റാ​​​​ല​​​​സ് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

ബൊ​​​​ളീ​​​​വി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ത​​​​ന്‍റെ രാ​​​​ജി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ താ​​​​നി​​​​പ്പോ​​​​ഴും പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ണെ​​​​ന്നും മെ​​​​ക്സി​​​​ക്കോ സി​​​​റ്റി​​​​യി​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​റ്റ​​​​ഡ് പ്ര​​​​സ് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കു ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മെ​​ക്സി​​ക്കോ​​യി​​ൽ അ​​ഭ​​യം തേ​​ടി‍യ മൊ​​റാ​​ല​​സി​​ന്‍റെ പാ​​ർ​​ട്ടി​​യി​​ൽ​​പ്പെ​​ട്ട മോ​​ണി​​ക്ക ഇ​​വ കോ​​ർ​​പ മു​​ർ​​ഗ ബൊ​​​​ളീ​​​​വി​​​​യ​​​​ൻ സെ​​ന​​റ്റ് സ്പീ​​ക്ക​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.


ഇ​​തി​​നി​​ടെ മൊ​​റാ​​ല​​സി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ സ്വ​​യം ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​ഖ്യാ​​പി​​ച്ച പ്ര​​തി​​പ​​ക്ഷ വ​​നി​​താ സെ​​ന​​റ്റ​​റും സെ​​ക്ക​​ൻ​​ഡ് വൈ​​സ് സ്പീ​​ക്ക​​റു​​മാ​​യ ജി​​യാ​​നി അ​​ന​​സ് 11 പു​​തി​​യ മ​​ന്ത്രി​​മാ​​രെ നി​​യ​​മി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മൊ​​റാ​​ല​​സി​​നെ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും അ​​വ​​ർ പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.