ബൊളീവിയ: സെനറ്റർ അനസ് ഇടക്കാല ഭരണാധികാരി
Thursday, November 14, 2019 12:29 AM IST
ലാ​​പാ​​സ്: ബൊ​​ളീ​​വി​​യ​​യു​​ടെ ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​തി​​പ​​ക്ഷ സെ​​ന​​റ്റ​​റും സെ​​ക്ക​​ൻ​​ഡ് വൈ​​സ് സ്പീ​​ക്ക​​റു​​മാ​​യ ജി​​യാ​​നി അ​​ന​​സ് ചു​​മ​​ത​​ല​​യേ​​റ്റു.

പ്ര​​തി​​പ​​ക്ഷ സ​​മ​​ര​​ത്തെ​​ത്തു​​ട​​ർ​​ന്നു രാ​​ജി​​വ​​ച്ച് മെ​​ക്സി​​ക്കോ​​യി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്ത പ്ര​​സി​​ഡ​​ന്‍റ് ഇ​​വോ മൊ​​റാ​​ല​​സ് അ​​ന​​സി​​ന്‍റെ ന​​ട​​പ​​ടി​​യെ അ​​പ​​ല​​പി​​ച്ചു. വ​​നി​​താ സെ​​ന​​റ്റ​​റാ​​യ അ​​ന​​സ് പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ പ്ര ത്യേക സ​​മ്മേ​​ള​​ന​​ത്തി​​ൽ സ്വ​​യം ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൊ​​റാ​​ല​​സി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന എം​​പി​​മാ​​ർ പ​​ങ്കെ​​ടു​​ത്തി​​ല്ല. കോ​​റ​​മി​​ല്ലാ​​തെ സ​​മ്മേ​​ളി​​ച്ച പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​ന​​സ് ന​​ട​​ത്തി​​യ പ്ര​​ഖ്യാ​​പ​​നം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് മൊ​​റാ​​ല​​സ് ട്വീ​​റ്റ് ചെ​​യ്തു.


മൊ​​റാ​​ല​​സി​​ന്‍റെ അ​​നു​​യാ​​യി​​ക​​ളും പ്ര​​തി​​പ​​ക്ഷ പ്ര​​വ​​ർ​​ത്ത​​ക​​രും ത​​മ്മി​​ൽ ബൊ​​ളീ​​വി​​യ​​ൻ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഏ​​റ്റു​​മു​​ട്ട​​ൽ തു​​ട​​രു​​ക​​യാ​​ണ്. വോ​​ട്ടിം​​ഗി​​ൽ ക്ര​​മ​​ക്കേ​​ടു കാ​​ട്ടി​​യാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം​​ത​​വ​​ണ​​യും മൊ​​റാ​​ല​​സ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷം ആ​​രോ​​പി​​ച്ചു. ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഓ​​ഫ് അ​​മേ​​രി​​ക്ക​​ൻ​​ സ്റ്റേ​​റ്റ്സും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക്ര​​മ​​ക്കേ​​ടി​​നെ​​ക്കു​​റി​​ച്ചു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി. വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​മെ​​ന്ന് മൊ​​റാ​​ല​​സ് സ​​മ്മ​​തി​​ച്ചെ​​ങ്കി​​ലും പ്ര​​തി​​പ​​ക്ഷം വ​​ഴ​​ങ്ങി​​യി​​ല്ല. സൈ​​ന്യ​​വും പോ​​ലീ​​സും​​കൂ​​ടി എ​​തി​​രാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മൊ​​റാ​​ല​​സ് രാ​​ജി​​വ​​യ്ക്കു​​ക​​യും മെ​​ക്സി​​ക്കോ​​യി​​ൽ അ​​ഭ​​യം തേ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.