ബംഗ്ളാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 16 മരണം
ബംഗ്ളാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 16 മരണം
Wednesday, November 13, 2019 12:22 AM IST
ധാ​​​ക്ക: മ​​​ധ്യ ബം​​​ഗ്ളാ​​​ദേ​​​ശി​​​ലെ മ​​​ൻ​​​ഡോ​​​ബാ​​​ഗ് റെ​​​യി​​​ൽ​​​വേ​​​സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 16 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 60 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചി​​​റ്റ​​​ഗോം​​​ഗി​​​നു പോ​​​യ ഉ​​​ദ​​​യ​​​ൻ എ​​​ക്സ്പ്ര​​​സ് ട്രാ​​​ക്ക് മാ​​​റു​​​ന്ന​​​തി​​​നി​​​ടെ എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന തു​​​ർ​​​നാ-​​​നി​​​ഷി​​​ധ ട്രെ​​​യി​​​നി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ദ​​​യ​​​ൻ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ത​​​ക​​​ർ​​​ന്ന കോ​​​ച്ചു​​​ക​​​ളി​​​ൽ ഇ​​​നി​​​യും യാ​​​ത്ര​​​ക്കാ​​​ർ കു​​​ടു​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


തു​​​ർ​​​നാ-​​​നി​​​ഷി​​​ധ ട്രെ​​​യി​​​നി​​​ന്‍റെ ഡ്രൈ​​​വ​​​ർ സി​​​ഗ്ന​​​ൽ അ​​​വ​​​ഗ​​​ണി​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.
ഈ ​​​ട്രെ​​​യി​​​നി​​​ന്‍റെ ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രെ​​​യും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തുവെന്ന് അ ധി കൃതർ അറിയിച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.