നവാസ് ഷരീഫ് ചികിത്സയ്ക്കു വിദേശത്തേക്ക്
നവാസ് ഷരീഫ് ചികിത്സയ്ക്കു വിദേശത്തേക്ക്
Saturday, November 9, 2019 12:14 AM IST
ലാ​​ഹോ​​ർ: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് ചി​​കി​​ത്സാ​​ർ​​ഥം ബ്രി​​ട്ട​​നി​​ലേ​​ക്കു പോ​​കും. വി​​ദേ​​ശ​​യാ​​ത്രാ​​വി​​ല​​ക്ക് നീ​​ക്കാ​​ൻ പി​​എം​​എ​​ൽ-​​എ​​ൻ സ​​ർ​​ക്കാ​​രി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി. അ​​ടു​​ത്ത​​യാ​​ഴ്ച​​ത​​ന്നെ ഷ​​രീ​​ഫി​​നു വി​​ദേ​​ശ​​ത്തു പോ​​കാ​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്‍. ത​​ന്‍റെ പാ​​സ്പോ​​ർ​​ട്ട് കോ​​ട​​തി​​യി​​ലാ​​ണെ​​ന്നും അ​​തി​​നാ​​ൽ ഷ​​രീ​​ഫി​​നെ അ​​നു​​ഗ​​മി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പു​​ത്രി മ​​റി​​യം ന​​വാ​​സ് പ​​റ​​ഞ്ഞു‍.

ര​​ക്ത​​ത്തി​​ലെ പ്ളേ​​റ്റ് ലെ​​റ്റ് കു​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ​​ർ​​വീ​​സ് ഹോ​​സ്പി​​റ്റ​​ലി​​ലാ​​യി​​രു​​ന്ന ന​​വാ​​സി​​നെ ക​​ഴി​​ഞ്ഞ ദി​​വ​​സം സ്വ​​വ​​സ​​തി​​യി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ന​​വാ​​സി​​നും പു​​ത്രി മ​​റി​​യ​​ത്തി​​നും കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തു.


ഷ​​രീ​​ഫി​​ന്‍റെ പ​​ത്നി കു​​ൽ​​സൂം ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം തൊ​​ണ്ട​​യി​​ലെ കാ​​ൻ​​സ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് ല​​ണ്ട​​നി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണു മ​​രി​​ച്ച​​ത്.

ഷ​​രീ​​ഫി​​ന്‍റെ അ​​പേ​​ക്ഷ കി​​ട്ടി​​യി​​ട്ടു​​ണ്ട​​ന്നും വി​​ദേ​​ശ​​ത്തു പോ​​കു​​ന്ന കാ​​ര്യ​​ത്തി​​ൽ മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തീ​​രു​​മാ​​നം എ​​ടു​​ക്കു​​മെ​​ന്നും പാ​​ക് പ​​ഞ്ചാ​​ബ് സ​​ർ​​ക്കാ​​ർ വ​​ക്താ​​വ് ഉ​​സ്മാ​​ൻ ബ​​സ്ര പ​​റ​​ഞ്ഞു. ലാ​​ഹോ​​റി​​ൽ ചി​​കി​​ത്സി​​ച്ചാ​​ൽ മ​​തി​​യെ​​ന്ന നി​​ല​​പാ​​ടി​​ലാ​​യി​​രു​​ന്നു ഷ​​രീ​​ഫെ​​ന്നും ഹോ​​സ്പി​​റ്റ​​ൽ അ​​ധി​​കൃ​​ത​​രു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ​​യും പ്രേ​​ര​​ണ​​യെ​​ത്തു​​ട​​ർ​​ന്നാ​​ണു വി​​ദേ​​ശ​​ത്തു പോ​​കാ​​ൻ സ​​മ്മ​​തി​​ച്ച​​തെ​​ന്നും മ​​റി​​യം ന​​വാ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.