ഓൺലൈൻ ഗെയിമിംഗ് രാത്രി വേണ്ടെന്നു ചൈന
ഓൺലൈൻ ഗെയിമിംഗ് രാത്രി വേണ്ടെന്നു ചൈന
Friday, November 8, 2019 12:14 AM IST
ബെ​യ്ജിം​ഗ്: രാ​ത്രി വീ​ഡി​യോ ഗെ​യി​മോ ഓ​ൺ​ലൈ​ൻ ഗെ​യി​മോ വേ​ണ്ട. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ മാ​ത്രം ഗെ​യിം ക​ളി​ക്കാം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു മ​ണി​ക്കൂ​റും.
ഗെ​യി​മു​ക​ൾ​ക്കു കു​ട്ടി​ക​ൾ അ​ടി​പ്പെ​ടു​ന്ന​തു ത​ട​യാ​ൻ ചൈ​ന പു​റ​പ്പെ​ടു​വി​ച്ച ശാ​സ​ന​മാ​ണി​ത്. നാ​ഷ​ണ​ൽ പ്ര​സ് ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ലാ​യി. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ ഗെ​യിം ആ​സ​ക്തി ത​ക​ർ​ക്കു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.


18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ രാ​ത്രി പ​ത്തി​നും രാ​വി​ലെ എ​ട്ടി​നു​മി​ട​യി​ൽ ഗെ​യിം ക​ളി​ക്കാ​ൻ പാ​ടി​ല്ല. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ 90 മി​നി​റ്റ് ക​ളി​ക്കാം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​തു മൂ​ന്നു മ​ണി​ക്കൂ​ർ ആ​കാം.

എ​ട്ടി​നും 16-നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ മാ​സം 200 യു​വാ​ൻ (2000 രൂ​പ), 16-18 പ്രാ​യ​ക്കാ​ർ 400 യു​വാ​ൻ (4000 രൂ​പ) വ​രെ​യു​മേ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്കാ​യി ഒ​രു മാ​സം ചെ​ല​വാ​ക്കാ​വൂ എ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.