യുഎസിൽ കുടിയേറാൻ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു
യുഎസിൽ കുടിയേറാൻ ശ്രമിച്ച  300 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു
Saturday, October 19, 2019 12:06 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ച്ച 311 അം​​​ഗ ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​ത്തെ മെ​​​ക്സി​​​ക്കോ അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​കൂ​​​ടി തി​​​രി​​​ച്ച​​​യ​​​ച്ചു. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് മാ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട യാ​​​ത​​​ന​​​ക​​​ൾ സ​​​ഹി​​​ച്ചാ​​​ണ് സം​​​ഘം മെ​​​ക്സി​​​ക്കോ​​​വ​​​രെ എ​​​ത്​​​യ​​​ത്. യു​​​എ​​​സ് അ​​​തി​​​ർ​​​ത്തി​​​ക്ക് 800 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെവ​​​ച്ച് ഇ​​​വ​​​രു​​​ടെ സ്വ​​​പ്നം പൊ​​​ലി​​​ഞ്ഞു. ചാ​​​ർ​​​ട്ടർ ചെ​​​യ്ത വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഘം ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി. ഭൂ​​​രി​​​ഭാ​​​ഗ​​​വും ഹ​​​രി​​​യാ​​​ന, പ​​​ഞ്ചാ​​​ബ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ള​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ഒ​​​രു വ​​​നി​​​ത​​​യും സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ജൂ​​​ണി​​​ലാ​​​ണ് ഇ​​​വ​​​ർ പു​​​റ​​​പ്പെ​​​ട്ട​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. ഏ​​​ഴു രാ​​​ജ്യ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടാ​​​ണ് മെ​​​ക്സി​​​ക്കോ വ​​​രെ എ​​​ത്തി​​​യ​​​തെ​​​ന്ന് സം​​​ഘ​​​ത്തി​​​ലെ മ​​​ൻ​​​ദീ​​​പ് സിം​​​ഗ് പ​​​റ​​​ഞ്ഞു. എ​​​ഴു ദി​​​വ​​​സം കാ​​​ൽ​​​ന​​​ട​​​യാ​​​യി പാ​​​ന​​​മാ കാ​​​ട് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള യാ​​​ത​​​ന​​​ക​​​ൾ നേ​​​രി​​​ട്ടു. മു​​​ന്പു കു​​​ടി​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ച്ച നി​​​ര​​​വ​​​ധി പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വ​​​ഴി​​​യി​​​ൽ ക​​​ണ്ട​​​താ​​​യും ഈ ​​​പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​ൻ പ​​​റ​​​ഞ്ഞു.


ത​​​നി​​​ക്കും ഭ​​​ർ​​​ത്താ​​​വി​​​നും മ​​​ക​​​നു​​​മു​​​ള്ള യാ​​​ത്രാ​​​ച്ചെ​​​ല​​​വ് 53 ല​​​ക്ഷം രൂ​​​പ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സം​​​ഘ​​​ത്തി​​​ലെ വ​​​നി​​​ത ക​​​മ​​​ൽ​​​ജീ​​​ത് കൗ​​​ർ പ​​​റ​​​ഞ്ഞു.

കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ​​​നാ​​​യ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് മെ​​​ക്സി​​​ക്കോ അ​​​തി​​​ർ​​​ത്തി​​​വ​​​ഴി​​​യു​​​ള്ള കു​​​ടി​​​യേ​​​റ്റം ത​​​ട​​​യാ​​​നാ​​​യി ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റാ​​​മെ​​​ന്ന മോ​​​ഹ​​​വു​​​മാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ മെ​​​ക്സി​​​ക്കോ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് പി​​​ഴ​​​ച്ചു​​​ങ്കം ചു​​​മ​​​ത്തു​​​മെ​​​ന്ന് ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.