യുഎസിൽ വെടിവയ്പ്: ഒരാൾ മരിച്ചു
Saturday, September 21, 2019 12:12 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: വൈ​​റ്റ്ഹൗ​​സി​​ൽ നി​​ന്ന് അ​​ധി​​കം അ​​ക​​ലെ​​യ​​ല്ലാ​​തെ​​യു​​ള്ള തെ​​രു​​വി​​ൽ ര​​ണ്ടു തോ​​ക്കു​​ധാ​​രി​​ക​​ൾ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ഞ്ചു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വൈ​​റ്റ്ഹൗ​​സി​​ൽ നി​​ന്നു മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ കൊ​​ളം​​ബി​​യ ഹെ​​യ്റ്റ്സി​​ൽ വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യാ​​ണു വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.​​ഒ​​രു സ്ത്രീ ​​ഉ​​ൾ​​പ്പെ​​ടെ ആ​​റു പേ​​ർ​​ക്കു വെ​​ടി​​യേ​​റ്റു. ഇ​​തി​​ൽ ഒ​​രാ​​ളാ​​ണു മ​​രി​​ച്ച​​ത്.


ഐ​​കെ 47 മോ​​ഡ​​ലി​​ലു​​ള്ള തോ​​ക്കു​​മാ​​യി നി​​സാ​​ൻ കാ​​റി​​ൽ ര​​ക്ഷ​​പ്പെ​​ട്ട ര​​ണ്ടു പേ​​ർ​​ക്കായി തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചെ​​ന്നും പോ​​ലീ​​സ് വ​​ക്താ​​വ് അ​​റി​​യി​​ച്ചു.

നാ​​ലു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള മ​​റ്റൊ​​രു സ്ഥ​​ല​​ത്തും വെ​​ടി​​വ​​യ്പു​​ണ്ടാ​​യെ​​ന്നും മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ര​​ണ്ടു സം​​ഭ​​വ​​ങ്ങ​​ളും ത​​മ്മി​​ൽ ബ​​ന്ധ​​മു​​ണ്ടോ എ​​ന്ന് അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.