യുദ്ധത്തിനു മടിയില്ലെന്ന് ഇറാൻ വിദേശമന്ത്രി
യുദ്ധത്തിനു മടിയില്ലെന്ന് ഇറാൻ വിദേശമന്ത്രി
Friday, September 20, 2019 12:23 AM IST
ടെ​​​ഹ്റാ​​​ൻ: സൗ​​​ദി​​​യി​​​ലെ അ​​​രാം​​​കോ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക്കു നേ​​​രേ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പേ​​​രു പ​​​റ​​​ഞ്ഞ് ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ യു​​​എ​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും തു​​​നി​​​ഞ്ഞാ​​​ൽ അ​​​തു വ​​​ൻ​​​യു​​​ദ്ധ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ജാ​​​വേ​​​ദ് സ​​​രി​​​ഫ് പ​​​റ​​​ഞ്ഞു. യു​​​ദ്ധം ത​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ, ഇ​​​റാ​​​ന്‍റെ ഭൂ​​​മി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം സി​​​എ​​​ൻ​​​എ​​​ന്നി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

സൗ​​​ദി​​​യു​​​മാ​​​യോ യു​​​എ​​​ഇ​​​യു​​​മാ​​​യോ ച​​​ർ​​​ച്ച​​​യ്ക്കു വി​​​രോ​​​ധ​​​മി​​​ല്ല. എ​​​ന്നാ​​​ൽ, അ​​​മേ​​​രി​​​ക്ക​​​യോ​​​ടു ച​​​ർ​​​ച്ച​​​യി​​​ല്ല. അ​​​വ​​​ർ ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ച്ചി​​​ട്ടു​​​മാ​​​ത്ര​​​മേ ച​​​ർ​​​ച്ച സാ​​​ധ്യ​​​മാ​​​വു​​​ക​​​യു​​​ള്ളു​​​വെ​​​ന്നു സ​​​രി​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി. അ​​​രാം​​​കോ ആ​​​ക്ര​​​മ​​​ണം സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്ത​​​ത് ഇ​​​റാ​​​നാ​​​ണെ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ സൗ​​​ദി അ​​​ധി​​​കൃ​​​ത​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തെ​​​ളി​​​വി​​​നാ​​​യി. ഡ്രോ​​​ണു​​​ക​​​ളു​​​ടെ​​​യും മി​​​സൈ​​​ലു​​​ക​​​ളു​​​ടെ​​​യും അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കാ​​​ണി​​​ച്ചു. ഇ​​​വ ഇ​​​റാ​​​ൻ നി​​​ർ​​​മി​​​ത​​​മാ​​​ണ്

സ്വ​​​യ​​​ര​​​ക്ഷ​​​യ്ക്കു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സൗ​​​ദി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും സൗ​​​ദി​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ റി​​​യാ​​​ദി​​​ലെ ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.