അരാംകോ ആക്രമണം: യുഎസ് പ്രതിരോധ സംവിധാനത്തെ പഴിചാരി മോസ്കോ
അരാംകോ ആക്രമണം: യുഎസ് പ്രതിരോധ സംവിധാനത്തെ പഴിചാരി മോസ്കോ
Friday, September 20, 2019 12:23 AM IST
മോ​​സ്കോ: അ​​രാം​​കോ​​യ്ക്കു നേ​​രേ​​യു​​ണ്ടാ​​യ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​ൽ യു​​എ​​സി​​ന്‍റെ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​നം പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്ന് റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം ആ​​രോ​​പി​​ച്ചു. 88 പേ​​ട്രി​​യ​​ട്ട് ലോ​​ഞ്ച​​റു​​ക​​ൾ അ​​മേ​​രി​​ക്ക സൗ​​ദി​​യു​​ടെ വ​​ട​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നു വി​​ന്യ​​സി​​ച്ചി​​രു​​ന്നു. യു​​എ​​സ് നാ​​വി​​ക​​സേ​​ന​​യു​​ടെ മൂ​​ന്നു യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും സൗ​​ദി​​യു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യു​​ണ്ടാ​​യി​​രു​​ന്നു.

ഇ​​വ​​യി​​ൽ എ​​സ്എം2 സം​​വി​​ധാ​​ന​​മു​​ള്ള നൂ​​റു മി​​സൈ​​ലു​​ക​​ളും ഏ​​ജീ​​സ് മി​​സൈ​​ൽ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​വും സ​​ജ്ജീ​​ക​​രി​​ച്ചി​​രു​​ന്നു. ഇ​​ത്ര​​യും സു​​ര​​ക്ഷാ ഏ​​ർ​​പ്പാ​​ടു​​ക​​ളു​​ണ്ടാ​​യി​​ട്ടും അ​​രാം​​കോ​​യു​​ടെ എ​​ണ്ണ ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ങ്ങ​​ളെ ല​​ക്ഷ്യ​​മി​​ട്ടു വ​​ന്ന ഡ​​സ​​ൻ ക​​ണ​​ക്കി​​നു ഡ്രോ​​ണു​​ക​​ളെ​​യും ക്രൂ​​സ് മി​​സൈ​​ലു​​ക​​ളെ​​യും ക​​ണ്ടെ​​ത്തി ത​​ട​​യാ​​ൻ സാ​​ധി​​ച്ചി​​ല്ല.


അ​​മേ​​രി​​ക്ക​​ക്കാ​​ർ വീ​​ന്പി​​ള​​ക്കു​​ന്ന​​തു​​പോ​​ലെ​​യു​​ള്ള ക​​രു​​ത്ത് പേ​​ട്രി​​യ​​ട്ട് മി​​സൈ​​ലു​​ക​​ൾ​​ക്കും ഏ​​ജീ​​സ് മി​​സൈ​​ൽ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ത്തി​​നു​​മി​​ല്ലെ​​ന്നാ​​ണ് ഇ​​തു തെ​​ളി​​യി​​ക്കു​​ന്ന​​തെ​​ന്ന് റ​​ഷ്യ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.