ഖഷോഗി വധം: കോൺസുലേറ്റ് മന്ദിരം സൗദി വിറ്റു
ഖഷോഗി വധം: കോൺസുലേറ്റ് മന്ദിരം സൗദി വിറ്റു
Wednesday, September 18, 2019 10:39 PM IST
ഈ​​​സ്റ്റാം​​​ബൂ​​​ൾ: തു​​​ർ​​​ക്കി​​​യി​​​ലെ ഈ​​​സ്റ്റാം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റ് സ്ഥി​​​തി ചെ​​​യ്തി​​​രു​​​ന്ന മ​​​ന്ദി​​​രം സൗ​​​ദി അ​​​റേ​​​ബ്യ വി​​​റ്റു.​​​ഇ​​​വി​​​ടെ വ​​​ച്ചാ​​​ണ് വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് കോ​​​ള​​​മെ​​​ഴു​​​ത്തു​​​കാ​​​ര​​​നും സൗ​​​ദി വി​​​മ​​​ത​​​നു​​​മാ​​​യ ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 2018 ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് ഒ​​​രു രേ​​​ഖ വാ​​​ങ്ങാ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ലെ​​​ത്തി​​​യ ഖ​​​ഷോ​​​ഗി​​​യെ സൗ​​​ദി​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ല.

മാ​​​ർ​​​ക്ക​​​റ്റ് വി​​​ല​​​യു​​​ടെ മൂ​​​ന്നി​​​ലൊ​​​ന്നു വി​​​ല​​​യ്ക്കാ​​​ണു സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം കോ​​​ൺ​​​സു​​​ലേ​​​റ്റ് മ​​​ന്ദി​​​രം വി​​​റ്റ​​​ഴി​​​ച്ച​​​തെ​​​ന്ന് ഹാ​​​ബു​​​ട​​​ർ​​​ക് ടി​​​വി റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. വാ​​​ങ്ങി​​​യ ആ​​​ളി​​​ന്‍റെ പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.


സ​​​രി​​​യാ​​​ർ ഡി​​​സ്ട്രി​​​ക്ടി​​​ൽ പു​​​തി​​​യ കെ​​​ട്ടി​​​ടം വാ​​​ങ്ങി. യു​​​എ​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​തും ഇ​​​വി​​​ടെ​​​യാ​​​ണ്. സൗ​​​ദി കോ​​​ൺ​​​സ​​​ലി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക​​​വ​​​സ​​​തി​​​യും വി​​​ൽ​​​ക്കാ​​​ൻ സൗ​​​ദി ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ൽ വ​​​ച്ചാ​​​ണ് ഖ​​​ഷോ​​​ഗി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ത്തി​​​ച്ചു​​​ക​​​ള​​​ഞ്ഞ​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.