എർദോഗനു തിരിച്ചടി; മുൻ തുർക്കി പ്രധാനമന്ത്രി പുതിയ പാർട്ടി രൂപീകരിക്കും
എർദോഗനു തിരിച്ചടി; മുൻ തുർക്കി പ്രധാനമന്ത്രി പുതിയ പാർട്ടി രൂപീകരിക്കും
Friday, September 13, 2019 11:46 PM IST
അ​​​ങ്കാ​​​റ: തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​സി​​​പ് ത​​​യി​​​ബ് എ​​​ർ​​​ദോ​​​ഗ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​കെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ഡ​​​വ്ടോ​​​ഗ്ളു രാ​​​ജി​​​വ​​​ച്ചു. പു​​​തി​​​യ രാ​​​ഷ്ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​ത്തി​​​ന് ഡ​​​വ്ടോ​​​ഗ്ളു​​​വി​​​നെ​​​യും മു​​​ന്നു നേ​​​താ​​​ക്ക​​​ളെ​​​യും ഡി​​​സ്മി​​​സ് ചെ​​​യ്യാ​​​ൻ എ​​​ർ​​​ദോ​​​ഗ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് രാ​​​ജി.


2009മു​​​ത​​​ൽ 2014വ​​​രെ എ​​​ർ​​​ദോ​​​ഗ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വി​​​ദേ​​​ശ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഡ​​​വ്ടോ​​​ഗ്ളു പി​​​ന്നീ​​​ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി.

എ​​​ന്നാ​​​ൽ​​​താ​​​മ​​​സി​​​യാ​​​തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തു നി​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കി പ​​​ക​​​രം ബി​​​നാ​​​ലി യി​​​ൽ​​​ദി​​​റി​​​മി​​​നെ നി​​​യ​​​മി​​​ച്ചു. വി​​​മ​​​ർ​​​ശ​​​ക​​​രെ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​യി മു​​​ദ്ര കു​​​ത്തു​​​ന്ന ന​​​യ​​​മാ​​​ണ് എ​​​കെ പാ​​​ർ​​​ട്ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ഡ​​​വ്ടോ​​​ഗ്ളു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.