പേ​​​ട്രി​​​യ​​​ട്ടിനോടു കി​​​ടപി​​​ടി​​​ക്കു​​​ന്ന മിസൈലുമായി ഇറാൻ
Thursday, August 22, 2019 11:54 PM IST
ടെ​​​ഹ്റാ​​​ൻ: റ​​​ഷ്യ​​​യു​​​ടെ എ​​​സ്-300, യു​​​എ​​​സി​​​ന്‍റെ പേ​​​ട്രി​​​യ​​​ട്ട് മി​​​സൈ​​​ലു​​​ക​​​ളോ​​​ടു കി​​​ടപി​​​ടി​​​ക്കു​​​ന്ന പു​​​തി​​​യ മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ഇ​​​റാ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. 200 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ബ​​​വാ​​​ർ 373 മി​​​സൈ​​​ലി​​​ന് ശ​​​ത്രു​​​മി​​​സൈ​​​ലു​​​ക​​​ളെ 27 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ വ​​​ച്ചു ക​​​ണ്ടെ​​​ത്തി ത​​​ക​​​ർ​​​ക്കാ​​​നാ​​​വും.

2010ലാ​​​ണു മി​​​സൈ​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് പ്ര​​​തി​​​രോ​​​ധ ഉ​​​പ​​​മ​​​ന്ത്രി ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഗോ​​​റെ​​​ഷി അ​​​റി​​​യി​​​ച്ചു.


ആ​​​ഭ്യ​​​ന്ത​​​ര വി​​​ഭ​​​വ​​​ശേ​​​ഷി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു മി​​​സൈ​​​ൽ നി​​​ർ​​​മി​​​ച്ച​​​ത്.​​​ ഒ​​​രേ​​​സ​​​മ​​​യം ആ​​​റ് ശ​​​ത്രു​​​മി​​​സൈ​​​ലു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി ത​​​ക​​​ർ​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഖോ​​​ർ​​​ദ​​​ദ് വ്യോ​​​മ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ജൂ​​​ണി​​​ൽ ഇ​​​റാ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.