ഇമ്രാൻ പ്രകോപന പ്രസ്താനകൾ നടത്തരുത്: ട്രംപ്
ഇമ്രാൻ പ്രകോപന പ്രസ്താനകൾ  നടത്തരുത്: ട്രംപ്
Tuesday, August 20, 2019 10:44 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ ഇ​​​ന്ത്യ​​​യ്ക്കെ​​​തി​​​രേ പ്ര​​​കോ​​​പ​​​ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും സം​​​യ​​​മ​​​നം പാ​​​ലി​​​ക്കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യും ഖാ​​​നു​​​മാ​​​യും വെ​​​വ്വേ​​​റെ ന​​​ട​​​ത്തി​​​യ ഫോ​​​ൺ ച​​​ർ​​​ച്ച​​​യി​​​ൽ ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​താ​​​യി വൈ​​​റ്റ്ഹൗ​​​സ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. കാ​​​ഷ്മീ​​​രി​​​നു​​​ള്ള പ്ര​​​ത്യേ​​​ക​​​പ​​​ദ​​​വി ഇ​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഫോ​​​ൺ ച​​​ർ​​​ച്ച​​​ക​​​ൾ.


പാ​​​ക് നേ​​​താ​​​ക്ക​​​ൾ ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് സ​​​മാ​​​ധാ​​​നം ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്ന് മു​​​പ്പ​​​തു മി​​​നി​​​ട്ടു നീ​​​ണ്ട ച​​​ർ​​​ച്ച​​​യി​​​ൽ മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്നു​​​ള്ള ​​​തീ​​​വ്ര​​​വാ​​​ദ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് സ​​​മാ​​​ധാ​​​ന അ​​​ന്ത​​​രീ​​​ക്ഷം സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.