പാക് കരസേനാ മേധാവിയുടെ കാലാവധി നീട്ടി
Monday, August 19, 2019 11:23 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക് ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ഖ​​​​മ​​​​ർ ജാ​​​​ദ​​​​വ് ബ​​​​ജ്‌​​​​വ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി മൂ​​​​ന്നു വ​​​​ർ​​​​ഷ​​​ത്തേ​​​ക്കു കൂ​​​​ടി നീ​​​​ട്ടി ന​​​​ൽ​​​​കി. കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ബ​​​​ജ്‌​​​​വ​​​​യെ ചീ​​​​ഫ് ഓ​​​​ഫ് ആ​​​​ർ​​​​മി സ്റ്റാ​​​​ഫാ​​​​യി മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു കൂ​​​​ടി നി​​​യ​​​മി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.


ഇ​​​​പ്പോ​​​​ൾ ജ​​​​യി​​​​ൽ ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന മു​​​​ൻ ​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫാ​​​​ണ് 2016 ന​​​​വം​​​​ബ​​​​റി​​​​ൽ ബ​​​​ജ്‌​​​​വ​​​​യെ ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​ത്. അ​​​​ന്പ​​​​ത്തി​​​​യെ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യ ബ​​​​ജ്‌​​​​വ ഈ ​​​​വ​​​​ർ​​​​ഷം വി​​​​ര​​​​മി​​​​ക്കു​​​​മെ​​​​ന്നാ​​ണു ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.