പീറ്റർ ഫോണ്ട അന്തരിച്ചു
Saturday, August 17, 2019 11:01 PM IST
ലോസ് ആഞ്ചലസ്: ഈസി റൈഡർ എന്ന കൾട്ട് സിനിമയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ പീറ്റർ ഫോണ്ട(79) അന്തരിച്ചു. ശ്വാസകോശ കാൻസർ ബാധിതനായിരുന്നു.
ഡെന്നിസ് ഹോപ്പർ സംവിധാനം ചെയ്ത് 1969ൽ പുറത്തിറങ്ങിയ ഈസി റൈഡർ ആദ്യകാല കൗണ്ടർകൾച്ചർ സിനിമകളിലൊന്നാണ്. ഫോണ്ട മുഖ്യവേഷം അവതരിപ്പിക്കുകയും തിരക്കഥാ രചനയിൽ പങ്കാളിയാവുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള അക്കാഡമി അവാർഡിനു നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ഹോളിവുഡ് നടനായിരുന്ന ഹെന്റി ഫോണ്ടയുടെ മകനാണ്. ചേച്ചി ജെയിൻ ഫോണ്ടയും മകൻ ബ്രിഡ്ജെറ്റും അഭിനേതാക്കളാണ്.