ദക്ഷിണകൊറിയയുമായി ചർച്ചയില്ലെന്നു പ്യോംഗ്യാംഗ്
ദക്ഷിണകൊറിയയുമായി ചർച്ചയില്ലെന്നു പ്യോംഗ്യാംഗ്
Friday, August 16, 2019 11:42 PM IST
പ്യോം​​​​ഗ്യാം​​​​ഗ്: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം ന​​​​ട​​​​ത്തു​​​​ന്ന ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യു​​​​മാ​​​​യി ഇ​​​​നി ച​​​​ർ​​​​ച്ച​​​​യി​​​​ല്ലെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ര​​​​ണ്ട് ഹ്ര​​​​സ്വ​​​​ദൂ​​​​ര മി​​​​സൈ​​​​ലു​​​​ക​​​​ളും ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ പ​​​​രീ​​​​ക്ഷി​​​​ച്ചു.

2045ഓ​​​​ടെ ഇ​​​​രു കൊ​​​​റി​​​​യ​​​​ക​​​​ളും യോ​​​​ജി​​​​ച്ച് ഒ​​​​റ്റ രാ​​​​ജ്യ​​​​മാ​​​​കു​​​​മെ​​​​ന്ന് ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മൂ​​​​ൺ ജേ ​​​​ഇ​​​​ൻ വ്യാ​​​​ഴാ​​​​ഴ്ച പ്ര​​​​സം​​​​ഗി​​​​ച്ചി​​​​രു​​​​ന്നു. കൊ​​​​റി​​​​യ​​​​ൻ മേ​​​​ഖ​​​​ല​​​​യു​​​​ടെ ആ​​​​ണ​​​​വ നി​​​​ർ​​​​വ്യാ​​​​പ​​​​നം സു​​​​പ്ര​​​​ധാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​​ല​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.


ഇ​​​​തി​​​​നു പി​​​​റ്റേ​​​​ന്നാ​​​​ണ്, ഇ​​​​നി ച​​​​ർ​​​​ച്ച​​​​യി​​​​ല്ലെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഈ ​​​​മാ​​​​സ​​​​ത്തെ എ​​​​ട്ടാ​​​​മ​​​​ത്തെ മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​വും ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​വ​​​​ർ ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.