മറിയം നവാസിനെ അറസ്റ്റ് ചെയ്തു
മറിയം നവാസിനെ  അറസ്റ്റ് ചെയ്തു
Thursday, August 8, 2019 11:37 PM IST
ലാ​​ഹോ​​ർ: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ പു​​ത്രി മ​​റി​​യം ന​​വാ​​സി​​നെ ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ എ​​ൻ​​എ​​ബി ടീം ​​അ​​റ​​സ്റ്റ് ചെ​​യ്തു. അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് കോ​​ട്‌​​ലാ​​ക്‌​​പ​​ത് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന പി​​താ​​വി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു മ​​ട​​ങ്ങു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്.

ചൗ​​ധ​​രി ഷു​​ഗ​​ർ മി​​ൽ കേ​​സി​​ൽ മ​​റി​​യ​​ത്തെ​​യും ക​​സി​​ൻ യൂ​​സ​​ഫ് അ​​ബ്ബാ​​സി​​നെ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്ന് എ​​ൻ​​എ​​ബി പ​​ത്ര​​ക്കു​​റി​​പ്പി​​റ​​ക്കി.

വ​​ര​​വി​​ൽ ക​​വി​​ഞ്ഞ സ്വ​​ത്ത് സ​​ന്പാ​​ദി​​ച്ച​​തി​​നും ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ച്ച​​തി​​നും മ​​റി​​യ​​ത്തി​​നെ​​തി​​രേ കേ​​സു​​ണ്ടെ​​ന്ന് എ​​ൻ​​എ​​ബി അ​​റി​​യി​​ച്ചു. അ​​റ​​സ്റ്റി​​ലാ​​യ ഇ​​രു​​വ​​രെ​​യും വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു ശേ​​ഷം ഇ​​ന്ന് ലാ​​ഹോ​​റി​​ലെ എ​​ൻ​​എ​​ബി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.


കാ​​ഷ്മീ​​ർ വി​​ഷ​​യ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​നെ കു​​റ്റ​​പ്പെ​​ടു​​ത്തി മ​​റി​​യം ന​​വാ​​സ് പ്ര​​സ്താ​​വ​​ന പു​​റ​​പ്പെ​​ടു​​വി​​ച്ച​​തി​​ന്‍റെ പി​​റ്റേ​​ന്നാ​​ണ് അ​​റ​​സ്റ്റ്. ഇ​​മ്രാ​​നെ അ​​ധി​​കാ​​ര​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ച്ച​​തി​​ന് സൈ​​ന്യ​​ത്തെ​​യും മ​​റി​​യം കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.