യുഎൻ ആണവോർജ ഏജൻസി മേധാവി അമാനോ അന്തരിച്ചു
യുഎൻ ആണവോർജ ഏജൻസി മേധാവി അമാനോ അന്തരിച്ചു
Monday, July 22, 2019 11:24 PM IST
വി​​​യ​​​ന്ന: ഒ​​​രു ദ​​​ശ​​​ക​​​ത്തോ​​​ളം യു​​​എ​​​ൻ ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി മേ​​​ധാ​​​വി​​​യാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച ജാ​​​പ്പ​​​നീ​​​സ് ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ൻ യു​​​കി​​​യോ അ​​​മാ​​​നോ(72) അ​​​ന്ത​​​രി​​​ച്ചു.​​​ ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ന്‍റെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ച അ​​​മാ​​​നോ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ യു​​​എ​​​സ് സ്ഥാ​​​ന​​​പ​​​തി ജാ​​​ക്കി വോ​​​ൾ​​​കോ​​​ട്ട്, ഇ​​​റാ​​​ൻ ഡെ​​​പ്യൂ​​​ട്ടി വി​​​ദേ​​​ശ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ​​​ച്ചി, റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

2009ൽ ​​​ഈ​​​ജി​​​പ്തി​​​ന്‍റെ മു​​​ഹ​​​മ്മ​​​ദ് എ​​​ൽ​​​ബ​​​രാ​​​ദേ​​​യി​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് അ​​​മാ​​​നോ യു​​​എ​​​ൻ ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി മേ​​​ധാ​​​വി​​​യാ​​​യ​​​ത്. 2021 വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ടെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ പ്ര​​​ശ്നം മൂ​​​ലം രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി​​​യെ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ വി​​​യ​​​ന്ന ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ പ​​​താ​​​ക പ​​​കു​​​തി താ​​​ഴ്ത്തി​​​ക്കെ​​​ട്ടി. ആ​​​ണ​​​വ വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു വ​​​ഹി​​​ക്കു​​​ന്ന ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ 171 അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും 35അം​​​ഗ ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സാ​​​ണു പു​​​തി​​​യ മേ​​​ധാ​​​വി​​​യെ നി​​​ശ്ച​​​യി​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.