ആനിമേഷൻ സ്റ്റുഡിയോയ്ക്കു തീയിട്ടു; ജപ്പാനിൽ 33 മരണം
ആനിമേഷൻ സ്റ്റുഡിയോയ്ക്കു തീയിട്ടു; ജപ്പാനിൽ 33 മരണം
Friday, July 19, 2019 12:23 AM IST
ടോ​​​ക്കി​​​യോ: ​​​ജ​​​പ്പാ​​​ന്‍റെ പു​​രാ​​ത​​ന ത​​ല​​സ്ഥാ​​ന​​മാ​​യ ക്യോ​​​ട്ടോ ന​​​ഗ​​​ര​​​ത്തി​​​ൽ പ്ര​​​മു​​​ഖ ആ​​​നി​​​മേ​​​ഷ​​​ൻ സ്റ്റു​​​ഡി​​​യോ​​​യി​​​ൽ ഉ​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 33 മ​​​ര​​​ണം. 35 പേ​​​ർ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു. പ​​ത്തു​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. മ​​​നഃ​​​പൂ​​​ർ​​​വം തീ​​​യി​​​ട്ട​​​താ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
നാ​​ല്പ​​ത്തൊ​​ന്നു​​കാ​​ര​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നും പൊ​​ള്ള​​ലേ​​റ്റ ഇ​​യാ​​ളെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ന്നും എ​​ൻ​​എ​​ച്ച്കെ ടി​​വി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

ക്യോ​​​ട്ടോ ആ​​​നി​​​മേ​​​ഷ​​​ൻ എ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്റ്റു​​​ഡി​​​യോ സ്ഥി​​​തി ചെ​​​യ്യു​​​ന്ന മൂ​​​ന്നു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് തീ​​​പി​​​ടി​​​ത്തം ഉ​​​ണ്ടാ​​​യ​​​ത്. തീ ​​​പൂ​​​ർ​​​ണ​​​മാ​​​യി അ​​​ണ​​​ച്ചു.

സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് കെ​​​ട്ടി​​​ത്തി​​​ൽ 70ഓ​​​ളം പേ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.
പെ​​ട്രോ​​ൾ പോ​​​ലു​​​ള്ള ദ്രാ​​​വ​​​കം കെ​​​ട്ടി​​​ട​​​ത്തി​​​നു ചു​​​റ്റും ഒ​​​ഴി​​​ച്ചി​​​ട്ട് അ​​ക്ര​​മി തീ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു.


ചാ​​ക​​ട്ടെ എ​​ന്ന് ആ​​ക്രോ​​ശി​​ച്ചു​​കൊ​​ണ്ടാ​​ണ് ഇ​​യാ​​ൾ സ്റ്റു​​ഡി​​യോ വ​​ള​​പ്പി​​ൽ ക​​ട​​ന്ന​​ത്. ക്യോ​​ട്ടോ ദു​​ര​​ന്ത​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ബെ അ​​നു​​ശോ​​ചി​​ച്ചു.ദ ​​​മെ​​​ല​​​ങ്കോ​​​ളി ഒ​​​ഫ് ഹ​​​രു​​​ഷി സു​​​സു​​​മി​​​യ, കെ-​​​ഓ​​​ൺ തു​​​ട​​​ങ്ങി​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​നി​​​മേ​​​ഷ​​​ൻ പ​​​ര​​​ന്പ​​​ര​​​ക​​​ൾ നി​​​ർ​​​മി​​​ച്ച​​​ത് ഈ ​​​സ്റ്റു​​​ഡി​​​യോ ആ​​​ണ്.
ജാ​​​പ്പ​​​നീ​​​സ് ആ​​​നി​​​മേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ സം​​​ഭ​​​വ​​​ത്തി​​​ൽ ഞെ​​​ട്ട​​​ൽ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ത​​​ടി​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച വീ​​​ടു​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ഴും ധാ​​​രാ​​​ളം പേ​​​ർ പാ​​​ർ​​​ക്കു​​​ന്ന ജ​​​പ്പാ​​​നി​​​ൽ തീ​​​വ​​​യ്പ്പ് കൊ​​​ടും കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണ്. മ​​​ര​​​ണ​​​ശി​​​ക്ഷ വ​​​രെ ല​​​ഭി​​​ക്കാം. 2008ൽ ഒ​​​സാ​​​ക്ക​​​യി​​​ൽ 16 പേ​​​ർ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ തീ​​​വ​​​യ്പ്പി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നു ക​​​ണ്ട​​​യാ​​​ളെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.