വിദേശ എണ്ണ ടാങ്കർ പിടിച്ചെന്ന് ഇറാൻ
വിദേശ എണ്ണ ടാങ്കർ  പിടിച്ചെന്ന് ഇറാൻ
Friday, July 19, 2019 12:23 AM IST
ടെ​​ഹ്റാ​​ൻ: എ​​ണ്ണ ക​​ള്ള​​ക്ക​​ട​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്ന വി​​ദേ​​ശ ടാ​​ങ്ക​​ർ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​താ​​യി ഇ​​റാ​​ൻ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു.​​ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ൽ ലാ​​റാ​​ക് ദ്വീ​​പി​​നു സ​​മീ​​പം ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ക​​പ്പ​​ൽ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.​​ ഇ​​രു​​പ​​തു ല​​ക്ഷം വീ​​പ്പ എ​​ണ്ണ സം​​ഭ​​രി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള ക​​പ്പ​​ലി​​ൽ 12 വി​​ദേ​​ശ ജീ​​വ​​ന​​ക്കാ​​രു​​മു​​ണ്ട്. ക​​പ്പ​​ൽ ഏ​​തു രാ​​ജ്യ​​ത്തി​​ന്‍റേ​​താ​​ണെ​​ന്ന് ഇ​​തു പി​​ടി​​ച്ച ഇ​​റാ​​ൻ വി​​പ്ള​​വ​​ഗാ​​ർ​​ഡു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല.

ഞാ​​യ​​റാ​​ഴ്ച ഹോ​​ർ​​മു​​സി​​ൽ കാ​​ണാ​​താ​​യ പാ​​ന​​മ പ​​താ​​ക വ​​ഹി​​ക്കു​​ന്ന റി​​യാ എ​​ന്ന ക​​പ്പ​​ലാ​​ണി​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ശ​​നി​​യാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ക​​പ്പ​​ലി​​ൽ നി​​ന്നു​​ള്ള സി​​ഗ്ന​​ൽ കി​​ട്ടു​​ന്നി​​ല്ലാ​​യി​​രു​​ന്നു. ക​​പ്പ​​ലി​​നു കേ​​ടു​​പ​​റ്റി​​യെ​​ന്നും സ​​ന്ദേ​​ശം കി​​ട്ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​റാ​​ൻ ഇ​​ത് കെ​​ട്ടി​​വ​​ലി​​ച്ചു ന​​ന്നാ​​ക്കാ​​നാ​​യി കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും നേ​​ര​​ത്തെ വാ​​ർ​​ത്ത വ​​ന്നി​​രു​​ന്നു. ലാ​​റാ​​ക് ദ്വീ​​പി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ക​​ള്ള​​ക്ക​​ട​​ത്ത് ന​​ട​​ത്തു​​ന്ന ക​​പ്പ​​ലാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യ​​തെ​​ന്നും തു​​ട​​ർ​​ന്നു ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു​​മാ​​ണു പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.