ഭീകരപ്രവർത്തനത്തിനു ഫണ്ട് ശേഖരണം; ഹാഫീസ് സയീദ് അറസ്റ്റിൽ
ഭീകരപ്രവർത്തനത്തിനു ഫണ്ട് ശേഖരണം; ഹാഫീസ് സയീദ് അറസ്റ്റിൽ
Thursday, July 18, 2019 12:45 AM IST
ലാ​​​​ഹോ​​​​ർ: ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ഫ​​​​ണ്ട് ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​യ കേ​​​​സി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ വ​​​​കു​​​​പ്പ് (സി​​​​ടി​​​​ഡി) മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ഹാ​​​​ഫി​​​​സ് സ​​​​യീ​​​​ദി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ന്‍റെ പ്ര​​​​ഥ​​​​മ യു​​​​എ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു ത​​​​ലേ​​​​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി. ലാ​​​​ഹോ​​​​റി​​​​ൽ​​​​നി​​​​ന്ന് ഗു​​​​ജ്റാ​​​​ൻ​​​​വാ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ​​​​മ​​​​ധ്യേ​​​​യാ​​​​ണ് സ​​​​യീ​​​​ദി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കേ​​​​സി​​​​ൽ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്ന് മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യം തേ​​​​ടാ​​​​നാ​​​​ണ് സ​​​​യീ​​​​ദ് ഗു​​​​ജ്റാ​​​​ൻ​​​​വാ​​​​ല​​​​യി​​​​ലേ​​​​ക്ക് പു​​​റ​​​പ്പെ​​​ട്ട​​​ത്. ഗു​​​​ജ്റാ​​​​ൻ​​​​വാ​​​​ല​​​​യി​​​​ലെ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ സ​​​​യീ​​​​ദി​​​​നെ ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. പാ​​​​ക് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ത​​​​ട​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന കോ​​​​ട് ലാ​​​​ക്‌​​​​പ​​​​ത് ജ​​​​യി​​​​ലാ​​​​ണ് സ​​​​യീ​​​​ദി​​​​നെ​​​​യും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രിക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.