തുർക്കി നയതന്ത്ര ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
തുർക്കി നയതന്ത്ര ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
Thursday, July 18, 2019 12:45 AM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ലെ കു​​​ർ​​​ദി​​​ഷ് മേ​​​ഖ​​​ല​​​യാ​​​യ ഇ​​​ർ​​​ബി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ലെ തു​​​ർ​​​ക്കി കോ​​​ൺ​​​സു​​​ലേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ഒ​​​രു സി​​​വി​​​ലി​​​യ​​​നു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​മു​​​ണ്ട്. കു​​​ർ​​​ദി​​​സ്ഥാ​​​ൻ സ്വ​​​യം​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ർ​​​ബി​​​ൽ.

ഇ​​​വി​​​ടെ തു​​​ർ​​​ക്കി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​തി​​​വാ​​​യി എ​​​ത്താ​​​റു​​​ള്ള റ​​​സ്റ്റോ​​​റ​​​ന്‍റി​​​ലാ​​​ണു വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്. ര​​​ണ്ടു തോ​​​ക്കു​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ അ​​​ക്ര​​​മി ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് ഇ​​​ർ​​​ബി​​​ലി​​​ലെ തു​​​ർ​​​ക്കി കോ​​​ൺ​​​സു​​​ലേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

വെ​​​ടി​​​വ​​​യ്പി​​​നു​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​ക്ര​​​മി​​​ക്കു​​​വേ​​​ണ്ടി വ്യാ​​​പ​​​ക​​​മാ​​​യ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു. കു​​​റ്റ​​​ക്കാ​​​രെ വെ​​​റു​​​തെ വി​​​ടി​​​ല്ലെ​​​ന്നു തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ത​​​യി​​​ബ് എ​​​ർ​​​ദോ​​​ഗ​​​ന്‍റെ വ​​​ക്താ​​​വ് ഇ​​​ബ്രാ​​​ഹിം ക​​​ലി​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.