ലങ്കയ്ക്ക് ചൈന യുദ്ധക്കപ്പൽ സമ്മാനിച്ചു
ലങ്കയ്ക്ക് ചൈന യുദ്ധക്കപ്പൽ സമ്മാനിച്ചു
Wednesday, July 17, 2019 12:18 AM IST
ബെ​​യ്ജിം​​ഗ്: ശ്രീ​​ല​​ങ്ക​​യ്ക്ക് ചൈ​​ന യു​​ദ്ധ​​ക്ക​​പ്പ​​ൽ സ​​മ്മാ​​നി​​ച്ചു. 2015ൽ ​​പി​​എ​​ൽ​​എ ഡീ ​​ക​​മ്മീ​​ഷ​​ൻ ചെ​​യ്ത യു​​ദ്ധ​​ക്ക​​പ്പ​​ലാ​​ണ് ല​​ങ്ക​​ൻ നാ​​വി​​ക​​സേ​​ന​​യ്ക്ക് ന​​ൽ​​കി​​യ​​ത്. ക​​പ്പ​​ൽ ക​​ഴി​​ഞ്ഞയാഴ്ച കൊ​​ളം​​ബോ​​യി​​ലെ​​ത്തി​​ച്ചു.

ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​മാ​​ണി​​തെ​​ന്ന് ചൈ​​ന​​യ്ക്കു ന​​ന്ദി പ​​റ​​ഞ്ഞ ല​​ങ്ക​​ൻ നേ​​വി ക​​മാ​​ൻ​​ഡ​​ർ വൈ​​സ് അ​​ഡ്മി​​റ​​ൽ പി​​യ​​ൽ ഡാ ​​സി​​ൽ​​വ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. തീ​​രസം​​ര​​ക്ഷ​​ണ ​​പ​​രി​​പാ​​ടി​​ക​​ൾ​​ക്കാ​​വും ഈ ​​യു​​ദ്ധ​​ക്ക​​പ്പ​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.


ല​​ങ്ക​​ൻ നാ​​വി​​ക​​സേ​​ന​​യി​​ലെ 110 ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കും നാ​​വി​​ക​​ർ​​ക്കും ഷാ​​ങ്ഹാ​​യി​​യി​​ൽ ര​​ണ്ടു മാ​​സ​​ത്തെ പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യെ​​ന്നു കൊ​​ളം​​ബോ​​യി​​ലെ ചൈ​​നീ​​സ് എം​​ബ​​സി പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.